വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്‌ദളും മതഅക്രമസംഘടനകള്‍; സിഐഎ റിപ്പോര്‍ട്ട് പുറത്ത്

സംഘപരിവാര്‍ പോഷക സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദള്ളും മത അക്രമസംഘടനകളെന്ന് സിഐഎ റിപ്പോര്‍ട്ട്. സിഐ എയുടെ വാര്‍ഷിക പ്രസിദ്ധീകരണമായ ഫാക്ട്ബുക്കിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍.വിവിധ സര്‍ക്കാറുകളുടെ സഹായവും സി ഐഎ ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള വ‍ഴി തടസ്സപ്പെടുത്തുന്നതായി ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് പ്രവര്ത്തകര്‍ താജ്മഹലിന്‍റെ പടിഞ്ഞാറുഭാഗത്തെ മതില്‍ തകര്‍ത്ത സംഭവവും സി ഐ എ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്.

അതേസമയം ട്രംപിനെയും ട്രംപിസത്തെയും പ്രോത്സാഹിപ്പിക്കുകയും ട്രംപിന്‍റം മതപരമായ വിദേശ പ്രസംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത സംഘടനയായിരുന്നു വിശ്വഹിന്ദുപരിഷത്ത്. സി ഐഎ അവരുടെ കാര്യം നോക്കിയാല്‍ മതിയെന്നും ഇന്ത്യയുടെ കാര്യം നോക്കേണ്ടതില്ലെന്നുമാണ് ഭജ്റംഗ്ദള്‍ കണ്‍വീനര്‍ പ്രകാശ് ശര്‍മ്മ പ്രത്കരിച്ചു.

സി ഐഎയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്നാണ് വിഎച്ച്പി ഒാള്‍ ഇന്ത്യ സെക്രട്ടറി ഡോക്ടര്‍ സുരേന്ദ്ര ജെയ്ന്‍ പ്രതികരിച്ചു. ഇന്ത്യയുടെ മതേതര മൂല്യങ്ങള്‍ക്ക് മുറിവേല്‍പ്പിക്കുന്ന സംഘടനകളാണ് ഇവയെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News