കുട്ടികള്‍ ബാധ്യതയാകുമെന്ന് ഭയം; മാനസികാസ്വാസ്ഥ്യമുള്ള കുട്ടികളെ ക‍ഴുത്ത് ഞെരിച്ച് കൊന്നു; അമ്മാവന്‍ അറസ്റ്റില്‍; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

മാനസികാസ്വാസ്ഥ്യമുള്ള മൂകരായ ഇരട്ട സഹോദരങ്ങളെ അമ്മാവന്‍ ക‍ഴുത്ത് ഞെരിച്ച് കൊന്നു. കുട്ടികള്‍ മൂലം തന്‍റെ സഹോദരി ബുദ്ധിമുട്ടിലാവാതിരിക്കാനാണ് ഈ അരുകൊല ഇയാള്‍ ചെയ്തത്.

ഹൈദരാബാദിലെ ചൈതന്യപുരിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. നാല്‍ഗൊണ്ട മിര്‍യാല്‍ഗുഡ സ്വദേശിയായ ലക്ഷ്മിയുടെ മക്കളാണ് കൊല്ലപ്പെട്ട പന്ത്രണ്ട് വയസ്സുള്ള ഇരട്ട സഹോദരങ്ങളായ വിഷ്ണു വര്‍ധന്‍ റെഡ്ഡിയും സ്രുജനയും.

കുട്ടികളെ ക‍ഴുത്ത് ഞെരിച്ച് കൊലപ്പെടുതിയ ശേഷം മൃതദേഹം മറവ് ചെയ്യാനായി കാറില്‍ കൊണ്ട് പോകാന്‍ ശ്രമിക്കവെയാണ് പ്രതി പിടിയിലായത്.

സഹോദരിക്ക് കുട്ടികള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് കൊന്നതെന്ന് ഇയാള്‍ പിന്നീട് പോലീസിനോട് സമ്മതിച്ചു. മല്ലികാര്‍ജ്ജുനയ്‌ക്കൊപ്പം സഹായി വെങ്കട്‌റാമി റെഡ്ഡിയും അറസ്റ്റിലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News