കള്ളക്കടത്തുകാരില്‍ നിന്ന് ഭീഷണി; വെളിപ്പെടുത്തലുമായി കസ്റ്റംസ് കമ്മീഷണര്‍

കള്ളക്കടത്തുകാരില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുമിത്കുമാറിന്‍റെ പ്രതികരണം.

‘നേരിട്ടും അല്ലാതെയും പലസ്ഥലത്തു നിന്നും ഭീഷണികളും സമ്മര്‍ദ്ദവുമുണ്ട്. പക്ഷേ താന്‍ അതിനെയെല്ലാം അതിജീവിക്കും. രാജ്യസേവനം നടത്തിയവരുടെ കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നത്. ഇത്തരം ഭീഷണികള്‍കൊണ്ടെന്നും തന്നെ നിശ്ശബ്ദനാക്കാനാവില്ല’.

എവിടെയാണെങ്കിലും തന്‍റെ ജോലി കൃത്യമായി നിര്‍വ്വഹിക്കുമെന്നും സുമിത്കുമാര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തിരുവനന്തപുരത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ അനധികൃത മദ്യക്കച്ചവടം നടത്തിയ കേസില്‍ പ്ലസ് മാക്സ് കമ്പനി സി ഇ ഒ യെ അറസ്റ്റ് ചെയ്തത് സുമിത് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു.

കൂടാതെ നെടുമ്പാശ്ശേരി വിദേശ കറന്‍സി വേട്ടയ്ക്ക് നേതൃത്വം നല്‍കിയതും കസ്റ്റംസ് കമ്മീഷണറായ സുമിത് കുമാറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News