സംസ്ഥാനത്ത് ശക്തമായ മ‍ഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഡാമുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; പ്രദേശവാസികൾക്ക് ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് ഇൗ മാസം 19 വരെ ശക്തമായ മ‍ഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചിലയിടങ്ങളിൽ അതിശക്തമായ മ‍ഴയ്ക്ക് സാധ്യതയുണ്ട്.

കേരള തീരത്ത് കാറ്റിന്‍റെ വേഗത കൂടാൻ സാധ്യതയുള്ളതിനാൽ കടൽ പ്രക്ഷുബ്ദമാകുമെന്നും മുന്നറിപ്പുണ്ട്. ഇൗ സാഹചര്യത്തിൽ മത്സ്യത്തൊ‍ഴിലാളികൾക്കുള്ള മുന്നറിയിപ്പിന്‍റെ സമയവും നീട്ടിയിട്ടുണ്ട്.

സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അതാത് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News