ഒരു സിംഹവും മൂന്നു മനുഷ്യരും വടംവലിച്ചാല്‍ ആരു ജയിക്കും; കാണാം ഒരു ആവേശപോരാട്ടം; വീഡിയോ

ജയിക്കുന്നവര്‍ പിന്നോട്ട് പോകുന്ന വടംവലിയുടെ വ്യത്യസ്ത പരീക്ഷണത്തിനാണ് ടെക്സാസിലെ സെന്‍റ് ആന്‍റോണിയോ മൃഗശാല സാക്ഷ്യം വഹിച്ചത്.

സാധാരണ വടംവലിയില്‍ ആളെണ്ണവും തൂക്കവും നിയന്ത്രിതമാണെങ്കില്‍ ഈ വടംവലിയില്‍ ഒരു വശത്ത് സിംഹവും മറുവശത്ത് വേള്‍ഡ് രസലിംഗ് എന്‍റര്‍ടെയിന്‍മെന്‍റിലെ മൂന്നു മത്സരാര്‍ത്ഥികളുമായിരുന്നു. മൂന്നൂ വയസ്സ് പ്രായമുള്ല സിംഹവുമായാണ് മൂന്ന് റസലിംഗ് താരങ്ങള്‍ ഏറ്റുമുട്ടിയത്.

ഒരു വശത്ത് സിംഹം കൂട്ടിനുള്ലില്‍ വടം കടിച്ച് പിടിച്ചു മറു ഭാഗത്ത് മൂന്നൂ മല്ലന്മാരും അണിനിരന്നു. ഒടുവില്‍ നൂറുകണക്കിന് കാണികള്‍ സാക്ഷിയായ സിഹവും മനുഷ്യരും തമ്മിലുള്ള പോരാട്ടത്തില്‍ സിംഹത്തെ ഒരടി പോലും നീക്കാനാകാതെ മല്ലന്മാര്‍ വിയര്‍ത്തു.

കാണാം ആ ആവേശപോരാട്ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News