എഡിജിപി സുധേഷ്കുമാര്‍ സര്‍ക്കാരിന് വരുത്തിവെച്ചത് വന്‍സാമ്പത്തിക ബാധ്യത; സുധേഷ്കുമാറിന്‍റെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്

എഡിജിപി സുധേഷ്കുമാറിന്‍റെ കൂടുതല്‍ ക്രമക്കേട് പുറത്താവുന്നു. ബറ്റാലിയന്‍ ADGPയായിരിക്കെ സുധേഷ്കുമാര്‍ സര്‍ക്കാരിന് വരുത്തിവെച്ചത് വന്‍സാമ്പത്തിക ബാധ്യത. എഡിജിപി യുടെ സമ്മാനം ഇഷ്ടക്കാര്‍ക്ക് കൊടുക്കാനായി ഒരു പോലീസുകാരനെ കേരളം യാത്ര പടി നല്‍കി അയച്ചു.

സിവില്‍ സര്‍വ്വീസിന് പഠിക്കുന്ന മകളുടെ പഠനാവശ്യത്തിന് വേണ്ടി SAP ക്യാമ്പില്‍ വരുത്തുന്നത് മാസം 10000 ലേറെ രൂപയുടെ പുസ്തകങ്ങള്‍. പഠനാവശ്യത്തിനായി ഫോട്ടോകോപ്പി മെഷീനും സര്‍ക്കാര്‍ ചിലവില്‍ വാങ്ങി.

ബറ്റാലിയന്‍ എഡിജിപിയായിരിക്കെ സുധേഷ്കുമാര്‍ നടത്തിയ കൂടുതല്‍ ക്രമക്കേടുകളാണ് ഒരോ ദിവസവും പുറത്തായികൊണ്ടിരിക്കുന്നത് .സിവില്‍ സര്‍വ്വീസിന് പഠിക്കുന്ന മകള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങിക്കുന്നതിന് പോലും വകുപ്പിന്‍റെ പണം ഉപയോഗിക്കുന്നുവെന്നാണ് തെളിയുന്നത് .

SAP ക്യാമ്പില്‍ അനാവശ്യമായി വരുത്തുന്നത് നിരവധി മാസികകളും പുസ്തകങ്ങളും ആണ് .മാസം 10000 ലേറെ രൂപയുടെ പുസ്തകങ്ങള്‍ ആണ് ഇവിടെ വരുത്തുന്നത് .കൂടാതെ മകള്‍ക്ക് പഠനാവശ്യത്തിന് വേണ്ടി ഒരു ഫോട്ടോകോപ്പി മെഷീനും പ്രത്യേകമായി വാങ്ങിയിട്ടുണ്ട്. ബറ്റാലിയന്‍റെ ആവശ്യത്തിനായി വാങ്ങിയ ഈ കോപ്പിയര്‍ വ‍ഴിയാണ് മകള്‍ക്ക് ആവശ്യമായ ഫോട്ടോകോപ്പി എടുക്കുന്നത് .

സുധേഷ്കുമാറിന് ശബരിമല സുരക്ഷചുമതലയുടെ മേല്‍നോട്ടം ഉണ്ടായിരുന്ന ഘട്ടത്തില്‍ അവിടെ നിന്നും കൊണ്ടുവന്ന ചാക്ക് കണക്കിന് അപ്പവും ,അരവണയും വിതരണം ചെയ്യാന്‍ പോലീസുകാരനെ ചുമതലപെടുത്തി .എഡിജിപി യുടെ സമ്മാനം ഇഷ്ടക്കാര്‍ക്ക്
കൊടുത്തവകയില്‍ യാത്രപടിയിനത്തില്‍ വന്‍ ബാധ്യത ബറ്റാലിയന് വന്ന് ചേര്‍ന്നത് .

സുധേഷ് കുമാര്‍ ചെറിയ വിലയുളള മരുന്നുകള്‍ പോലും എസ് എ പി ക്യാമ്പിലെ ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം വാങ്ങിപ്പിക്കുന്നു എന്ന ആരോപണവും ഉയരുന്നുണ്ട് .

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് സുധേഷ്കുമാറിനെ ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News