ഒടുവില്‍ പെനാല്‍ട്ടി വിധിയെ‍ഴുതി; ഓസ്ട്രേലിയയെ വീഴ്ത്തി ഫ്രാൻസ്

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫ്രാൻസ്  ഓസ്ട്രേലിയയെ വീഴ്ത്തി. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലാണ് മുന്‍ ചാമ്പ്യന്‍മാരായ ഫ്രാൻസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്.

അസാമാന്യ പോരാട്ടവീര്യത്തിലൂടെ ശക്തരായ ഫ്രാന്‍സിനോട് മുഴുവന്‍ സമയവും ഒപ്പത്തിനൊപ്പം പൊരുതിയാണ് ഓസ്‌ട്രേലിയ പരാജയം ഏറ്റുവാങ്ങിയത്.

ഒാസ്ട്രേലിയക്ക് വേണ്ടി ജെഡിനാക് ഒരു ഗോള്‍ നേടി പൊരുതിയെങ്കിലും അന്റോയ്ൻ ഗ്രീസ്മനും പോൾ പോഗ്ബയും  ഫ്രഞ്ച് പടയെ വിജയത്തിലെത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News