മിശിഹാക്ക് പി‍ഴച്ചു; കന്നിയങ്കത്തില്‍ കരുത്തരായ അര്‍ജന്‍റീനയെ സമനിലയില്‍ തളച്ച് ഐസലന്‍റ്

മിശിഹാക്ക് പി‍ഴച്ചു. കന്നിയങ്കത്തില്‍ കരുത്തരായ അര്‍ജന്‍റീനയെ സമനിലയില്‍ തളച്ച് ഐസലന്‍റ്. ആരാധകര്‍ ഏറെ ഉറ്റു നോക്കിയ മത്സരത്തില്‍ അര്‍ജന്‍റീനന്‍ ആരാധകരെ നിരാശപ്പെടുത്തിയാണ് കളി സമനിലയില്‍ അവസാനിച്ചത്.

പെനാല്‍ട്ടി നഷ്ടപ്പെടുത്തിയ മെസിക്ക് ഫ്രീകിക്കും ഗോളാക്കാന്‍ ക‍ഴിയാത്തത് അര്‍ജന്‍റനീയയെ സമനിലയില്‍ ഒതുക്കി.  ആദ്യ പകുതിയില്‍ അര്‍ജന്‍റീന-ഐസ്ലാന്‍റ് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ സമനിലയില്‍ ഒതുങ്ങിയത് പിന്നീട് ഗോളിലേക്ക് നീങ്ങിയില്ല. അര്‍ജന്‍റീനയ്ക്ക് വേണ്ടി അഗ്യൂറോ ഒരു ഗോളടിച്ചപ്പോള്‍ തിരിച്ചടിച്ച് ഐസ്ലാന്‍റ് താരം ഫിന്‍ബോഗ്സണ്‍ സമനിലയിലെത്തിച്ചു.

19-ാം മിനിറ്റില്‍ അഗ്യൂറോയുടെ ഗോളില്‍ അര്‍ജന്റീനയാണ് ആദ്യം ലീഡെടുത്തതെങ്കിലും 23-ാം മിനിറ്റില്‍ ഐസ്‌ലന്‍ഡ് സമനില പിടിച്ചു. ഐസ്‌ലന്‍ഡിന് ഇത് ലോകകപ്പിലെ ആദ്യ ഗോളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News