കെജ്രിവാളിന് പിന്തുണയറിയിച്ച് ദില്ലിയില്‍ നാല് മുഖ്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നു. കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, ബംഗാള്‍ മുഖ്യമന്ത്രിമാര്‍ തമ്മിലാണ് കൂടിക്കാഴ്ച.
കൂടിക്കാഴ്ചക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആന്ധ്ര ഭവനില്‍. അരവിന്ദ് കെജ്‌രിവാളിന് പിന്തുണ അറിയിക്കാന്‍ മുഖ്യമന്ത്രിമാര്‍ ദില്ലി ലെഫ്:ഗവര്‍ണറുടെ വസതിയിലേക്ക് നീങ്ങുന്നു.
ആറു ദിവസമായി ലെഫ്:ഗവര്‍ണറുടെ ഓഫീസില്‍ സമരത്തിലാണ് കെജ്‌രിവാളള്‍. കെജ്രിവാളിന് പിന്തുണയര്‍പ്പിച്ചാണ് നാല് മുഖ്യമന്ത്രിമാര്‍ കെജ്രിവാളിന്റെ വീട്ടിലെത്തിയത്.
നാലുമാസമായി ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, റേഷനടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിച്ചു നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കുക, എന്നീ ആവശ്യങ്ങളനുയച്ചാണ് ധര്‍ണ നടക്കുന്നത്.
Get real time update about this post categories directly on your device, subscribe now.