എസ്എഫ്‌ഐ സംസ്ഥാന സമ്മേളനം ജൂണ്‍ 20 മുതല്‍ 24 വരെ കൊല്ലത്ത്

എസ്​എഫ്​ഐ 33ാം സംസ്​ഥാന സമ്മേളനം 20 മുതൽ 24 വരെ കൊല്ലത്ത്​ നടക്കുമെന്ന്​ സ്വാഗതസംഘം ചെയർമാൻ കെ.എൻ.ബാലഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന്​ തുടക്കംകുറിച്ച്​ പതാക, കൊടിമര, ദീപശിഖാ ജാഥകൾ 20 ന്​ ക്യു.എ.സി മൈാതനത്തെ പൊതുസമ്മേളനവേദിയിൽ എത്തും.

21ന്​ രാവിലെ പത്തിന്​ കാൽലക്ഷത്തോളം വിദ്യാർഥികൾ പ​െങ്കടുക്കുന്ന റാലി ചിന്നക്കടയിൽ നിന്നും ആരംഭിക്കും. തുടർന്ന്​ ക്യു.എസി.മൈതാനത്ത്​ പൊതുസമ്മേളനം സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ ഉദ്​ഘാടനം ചെയ്യും. എൽ.ഡി.എഫ്​ കൺവീനർ എ.വിജയരാഘവൻ, മന്ത്രി ജെ.മേഴ്​സിക്കുട്ടിയമ്മ, എസ്​.എഫ്​.​െഎ ദേശിയ സെക്രട്ടറി വിക്രംസിങ്​ തുടങ്ങിയവർ പ​െങ്കടുക്കും.

22ന്​ ആ​ശ്രാമം യൂനുസ്​ കൺവെൻഷൻ സെൻറിൽ പ്രതിനിധി സമ്മേളനം മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ശശികുമാർ ഉദ്​ഘാടനം ചെയ്യും. രക്​തസാക്ഷി കുടുംബസംഗമം, പൂർവകാല നേതൃസംഗമം എന്നിവയും സമ്മേളനത്തി​െൻറ ഭാഗമായി നടക്കും.

17ന്​ കണ്ണൂരിലെ കെ വി സുധീഷ്​ രക്​തസാക്ഷി മണ്​ഡപത്തിൽ നിന്നും ആരംഭിക്കുന്ന പതാകജാഥ ഇ.പി.ജയരാജൻ എം.എൽ.എയും 20ന്​ കരുനാഗപ്പള്ളി അജയപ്രസാദ്​ സ്​മൃതിമണ്​ഡപത്തിൽ നിന്നുള്ള കൊടിമരജാഥ വൈക്കംവിശ്വനും ഉദ്​ഘാടനം ചെയ്യും.

പാറശാല സജിൻ ഷാഹുൽ സ്​മൃതി മണ്​പത്തിൽ നിന്നുള്ള ദീപശിഖാ ജാഥ മന്ത്രി എ.കെ.ബാലനും ചവറ ശ്രീകുമാർ സ്​മൃതി മണ്​ഡപത്തിൽ നിന്നാരംഭിക്കുന്ന ദീപശിഖ ജാഥ എസ്​.എഫ്​.​െഎ ദേശിയ പ്രസിഡൻറ്​ വി.പി.സാനുവും ഉദ്​ഘാടനം ​െചയ്യും. 21 വർഷത്തിന്​ ശേഷമാണ്​ കൊല്ലത്ത്​ എസ്​.എഫ്​.​െഎ സ​ംസ്​ഥാന സമ്മേളനം ചേരുന്നത്​.575 പ്രതിനിധികൾ പ​െങ്കടുക്കും…..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News