രാജ്യത്തെ ജനാധിപത്യവിശ്വാസികളെല്ലാം കെജരിവാളിന്‍റെ സമരത്തിനൊപ്പം; കേന്ദ്രസർക്കാര്‍ സമീപനം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി

സർക്കാരിന്റെ പ്രവർത്തനങ്ങൾ അപ്രഖ്യാപിത സമരത്തിലൂടെ ഉദ്യോഗസ്ഥർ തടയുകയാണെന്നാരോപിച്ച് ആറ് ദിവസമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ലഫ്. ഗവർണറുടെ ഓഫീസിൽ ധർണ നടത്തുകയാണ്.

ചരിത്രത്തിലാദ്യമായാണ് ലഫ്. ഗവർണർക്കെതിരെ ഇത്തരമൊരു സമരം നടക്കുന്നത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കെജ്രിവാളിനെ സന്ദർശിക്കാൻ കർണാടക, ആന്ധ്ര, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിമാരോടൊപ്പം അനുമതി തേടിയെങ്കിലും ലഫ്. ഗവർണർ നിഷേധിക്കുകയായിരുന്നു.

കേന്ദ്ര സർക്കാരിന്റെ സമീപനം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണ്. രാജ്യത്തെ ജനാധിപത്യവിശ്വാസികളെല്ലാം ദൽഹി മുഖ്യമന്ത്രിയുടെ സമരത്തെ പിന്തുണയ്ക്കുന്നു. കേന്ദ്ര സർക്കാരിന്റെ ഇത്തരം നയങ്ങളെ പ്രതിരോധിക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News