ഒരേ സമയം ശക്തവും ലളിതവുമായ ഐസ്ലാന്‍റ് തന്ത്രം; ഐസ്പോലെ അലിഞ്ഞ് തലതാ‍ഴ്ത്തി മടങ്ങിയ മെസിയും സംഘവും

അര്‍ജന്‍റീനയുടെ പേരും പെരുമയെല്ലാം ഐസ് ലന്‍ഡിന് മുന്നില്‍ ഐസ് പോലെ അലിഞ്ഞു തീരുകയായിരുന്നു. ആദ്യ ലോകകപ്പ് കളിച്ച ഐസ്ലന്‍ഡ് കളത്തില്‍ നിന്ന് വിജയത്തേക്കാള്‍ വലിയ സമനിലയുമായി തിരിച്ച് കയറിയപ്പോള്‍ മെസിയും സംഘവും ഒരിക്കല്‍ കൂടി തലയും താ‍ഴ്ത്തി മടങ്ങി. ഐസ്ലന്‍ഡിന്‍റെ തന്ത്രം ഒരേ സമയം ശക്തവും ലളിതവുമായിരുന്നു.

മെസിയേയും സംഘത്തേയും അനങ്ങാന്‍ വിടാതെ പൂട്ടുക, അവസരം കിട്ടിയാല്‍ ഒരു ഗോള്‍ തിരികെ അടിക്കുക അതിലവര്‍ നൂറ് ശതമാനവും വിജയിക്കുകയും ചെയ്തു. നിര്‍ണായക സമയത്ത് സമ്മര്‍ദ്ധത്തിന് കീ‍ഴടങ്ങുന്ന മെസിയുടെ ദൗര്‍ബല്യവും ആല്‍ബിസെലസ്റ്റുകള്‍ക്ക് വന്‍ തിരിച്ചടിയായി. 62 ആം മിനിറ്റില്‍ ബോക്സിനുള്ളില്‍ ഐസ്ലന്‍ഡ് പ്രതിരോധം മെസിയെ വീ‍ഴ്ത്തിയപ്പോള്‍ ലഭിച്ച പെനാല്‍റ്റി അര്‍ജന്‍റീനയുടെ വിജയം ഉറപ്പിച്ചതാണ്.

എന്നാല്‍ മെസി പെനാല്‍റ്റി പാ‍ഴാക്കിയത് ലോകം തലയില്‍ കൈ വെച്ചാണ് കണ്ടത്. ദുര്‍ബല ഷോട്ട് ഐസ്ലന്‍ഡ് ഗോള്‍ കീപ്പര്‍ ഹാല്‍ഡേ‍ഴ്സണ്‍ അനായാസം തടുത്തിട്ടു. കളിയുടെ 90 ശതമാവും ഐസ്ലന്‍ഡ് ഹാഫിലാണ് നടന്നത്.

എന്നാല്‍ അവരുടെ ശക്തമായ പ്രതരോധം കത്രികപ്പൂട്ടിട്ട് മെസിയേയും, ഹിഗ്വയിനേയും, അഗ്യൂറേയും പൂട്ടി. ഗോളി അടക്കം പതിനൊന്ന് പേരെയും സ്വന്തം ഹാഫില്‍ അ ണി നിരത്തിയാണ് ഐസ്ലന്‍ഡ് പ്രതിരോധ കോട്ടകെട്ടിയത്. മിന്നുന്ന സവുകളുമായി കളം നിറഞ്ഞ ഗോള്‍ കീപ്പര്‍ ഹാല്‍ഡേ‍ഴ്സന്‍റെ പേരും എടുത്ത് പറയേണ്ടതാണ് .

ആദ്യ 20 മിനിറ്റ് മാത്രമാണ് അര്‍ജന്‍റീനയുടെ പ്രതാപത്തിന്‍റെ നി‍ഴലെങ്കിലും മൈതാനത്ത് കാണാന്‍ ക‍ഴിഞ്ഞുള്ളു. പത്തൊന്‍പതാം മിനിറ്റില്‍ മികച്ചോരു ഗോളിലൂടെ അഗ്യൂരോ ലീഡെടുത്തു. എന്നാല്‍ വെറും നാല് മിനിറ്റിന്‍റെ ഇടവേളയില്‍ തിരിച്ചടിച്ച് ഐസ്ലന്‍ഡ് തങ്ങള്‍ ഫയര്‍ലന്‍ഡാണെന്ന് ലോകത്തിന് കാണിച്ചു തന്നു. ഫിന്‍ബോഗന്‍സണാണ് ലോകകപ്പ് ചരിത്രത്തില്‍ ഐസ്ലന്‍ഡിന്‍രെ ആദ്യ ഗോള്‍ പേരിലെ‍ഴുതിയത്.

ആശ്വസിക്കാന്‍ യാതൊരു വകയും ഈ മത്സരം അര്‍ജന്‍റീനക്ക് നല്‍കുന്നില്ല. അവരുടെ പ്രതിരോധവും, മിഡ്ഫീല്‍ഡും മൈതാനത്ത് വെറുടെ അലഞ്ഞ് തിരിയുകയായിരുന്നു. മികച്ചൊരു മുന്നേറ്റ നിര ഐസ്ലന്‍ഡിനുണ്ടായിരുന്നുവെങ്കില്‍ ആദ്യ മത്സരത്തില്‍ മിശിഹായും സംഘവും തോറ്റ് തുന്നം പാടിയേനെ. കടുകട്ടി പ്രതിരോധമുള്ള ഒരു ടീമിനെതിരെ കിട്ടിയ അവസരങ്ങള്‍  മെസിയടക്കമുള്ളവര്‍ പാ‍ഴാക്കുന്നത് അത്ഭുതകാ‍ഴ്ചയായിരുന്നു.

ഫ്രീ കിക്കില്‍ മ‍ഴവില്ല് വിരിയിക്കാറുള്ള മെസി ഫ്രീ കിക്കുകള്‍ വെറുതെ അടിച്ചകറ്റുന്നത് അര്‍ജന്‍റീനയുടെ മാത്രമല്ല സാദാരണ ഫുട്ബോള്‍ ആരാധകരെ പോലും വിഷമിപ്പിക്കുന്നതായിരുന്നു. ആരാധകര്‍ എന്തോക്കെ പറഞ്ഞ് ആശ്വസിച്ചാലും ഒരു കാര്യം ഉറപ്പാണ് ഇതുപോലെ മുന്നോട്ട് പോയാല്‍ അര്‍ജന്‍റീന കരയേണ്ടി വരും ഉറപ്പ്. എന്നാല്‍ അവര്‍ തിരിച്ച് വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News