പരസ്പരാശ്രിതമായ സംഘടിത സാമൂഹ്യ മുന്നേറ്റത്തിന്റെ പ്രതീകമാണ് ഫുട്ബോൾ എന്നോർമിപ്പിച്ചു മുന്നോട്ടു വരുന്നത് അശോകൻ ചരുവിലാണ്. താരങ്ങളില്ലാത്ത ടീമുകളാണ് മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നത് എന്ന ദൃഷ്ടാന്തവും ഫെയ്സ് ബുക്ക് കുറിപ്പിൽ അശോകൻ ചൂണ്ടിക്കാട്ടുന്നു.

അശോകൻ ചരുവിലിന്റെ കുറിപ്പ് ഇങ്ങനെയാണ്:

“കേരളത്തിലെ ഫുട്ബോൾ ആരാധകർ ബ്രസിലിനോടും അർജന്റിനയോടും കാണിക്കുന്ന പ്രത്യേക താൽപ്പര്യം ആ രാജ്യങ്ങളുടെ ഫുട്ബോൾ ചരിത്രത്തെ ഉൾക്കൊണ്ടാണ് എന്നു തോന്നുന്നില്ല. മെസ്സി, നെയ്മർ തുടങ്ങിയ താരങ്ങളെ മുൻനിർത്തിയാണത്.

“കാൽപ്പന്തുകളിയെ വ്യക്തിപ്രഭാവത്തിലേക്ക് ചുരുക്കുന്നത് ആ കായിക കലയോടുള്ള അവഹേളനമാണ്. പരസ്പരാശ്രിതമായ സംഘടിത സാമൂഹ്യ മുന്നേറ്റത്തിന്റെ പ്രതീകമാണ് ഫുട്ബോൾ.

” ‘ഫുട്ബോൾ മാന്ത്രികൻ, എന്നൊക്കെ പറയുന്നത് പാഴ്വാക്കാണ്. കളത്തിൽ നമ്മൾ അത് തെളിഞ്ഞു കാണുന്നു.

“താരങ്ങളില്ലാത്ത ടീമുകളാണ് മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നത്.”