ഒറ്റക്കളികൊണ്ട് മെസ്സിയേയും അർജന്റീനയേയും എഴുതിത്തള്ളരുത്

ഒറ്റക്കളികൊണ്ട് മെസ്സിയേയും അർജന്റീനയേയും എഴുതിത്തള്ളാൻ സാധിക്കില്ല. അർജന്റീന ഉയർത്തെഴുന്നേൽക്കാൻ കഴിയാത്തവിധം തളർന്നുപോയിരിക്കുന്നു എന്നൊന്നും കരുതാൻ കഴിയില്ല.

കാരണം 2014 ലെ ലോകകപ്പിലും തുടക്കത്തിൽ മങ്ങിയ അർജന്റീനയേയാണ് ലോകം കണ്ടത്. എന്നാൽ പിന്നീട് ആ ലോകകപ്പിൽ സാധ്യത കല്പിക്കപ്പെട്ട ടീമുകളെയെല്ലാം തകർത്ത് മെസ്സിയും കൂട്ടരും ഫൈനൽ വരെയെത്തിയത് മറന്നുപോയ്ക്കൂടാത്തതാണ്.

അപ്പോഴും ഒരുകാര്യമുണ്ട് മെസ്സിയേയും എയ്ഞ്ചൽ ഡി മരിയേയും അഗ്വേറയേയും ഹിഗ്വയ്‌നിനേയും പൂട്ടിയാൽ മത്സരം എതിരാളിയുടെ കയ്യിലെത്തിയെന്ന മുൻസ്ഥിതി മാറ്റാൻ ഈ ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങളിലെങ്കിലും അർജന്റീനയ്ക്ക് കഴിയേണ്ടതുണ്ട്.

അല്ലെങ്കിൽ ഐസ്‌ലാന്റ് തീർത്ത പ്രതിരോധ പാഠം മറ്റുള്ളവരും ഏറ്റെടുത്താൻ അടുത്ത റൗണ്ട് എന്നത് മെസ്സിക്കും കൂട്ടർക്കും പ്രതിസന്ധിയാവും.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News