
ലോകകപ്പ് ആഘോഷത്തിനിടെ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചു കയറി; ഏഴു പേർക്കു പരുക്ക്
മോസ്കോ: ലോകകപ്പ് ആഘോഷത്തിനിടെ മോസ്കോയില്‍ ടാക്സിക്കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി രണ്ടു മെക്സിക്കന്‍ പൗരന്മാരുള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്കേറ്റു.
യുക്രെയ്ൻ, അസർബൈജാൻ, റഷ്യ എന്നീ രാജ്യങ്ങളിലെ പൗരത്വമുള്ളവരാണു പരിക്കേറ്റ മറ്റുള്ളവര്‍. കാൽനട യാത്രക്കാരെ ഇടിച്ചശേഷം നടപ്പാതയിലൂടെ മീറ്ററുകളോളം വാഹനം മുന്നോട്ടുപോയി. മോസ്കോ റെഡ് സ്ക്വയറിന് സമീപത്ത് വെച്ച് കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു .
എന്നാല്‍ സംഭവത്തിന് പിന്നില്‍ ഭീകരാക്രമണ സാധ്യതകളില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ലോകകപ്പിന്‍റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here