ലോകകപ്പിൽ ഐസ്‌ലൻഡിനെതിരെ സമനില വഴങ്ങേണ്ടി വന്നതിൽ ഇക്കാലമത്രയും കേട്ടതിനപ്പുറം പ‍ഴിയാണ് മെസിക്ക് കേള്‍ക്കേണ്ടി വന്നത്. ആ ഗോള്‍ തടഞ്ഞ ആ മാന്ത്രിക കൈകളെ ഇതിനിടയില്‍ തിരിച്ചറിയാതെ പോകരുത്.

മെസിയുടെ പെനാൽറ്റി തടുത്തിട്ട ഐസ്‌ലൻഡ് ഗോളി ഹാ​​നെ​​സ് തോ​ർ ഹാ​​ൾ​​ഡോ​​ർ​​സ​​ണ്‍ ഫുട്ബോൾ ആരാധകർക്കിടയിലും അർജന്‍റൈൻ വിരുദ്ധർക്കിടയിലും താരമാണ്.

ആ നിർണായക പെനാൽറ്റി തടയാനായതിനു പന്നിലെ രഹസ്യം ഹാ​​ൾ​​ഡോ​​ർ​​സ​​ണ്‍ പരസ്യമാക്കുകയാണ്. മത്സരത്തിനു ദിവസങ്ങൾക്ക് മുന്നേ തന്നെ മെസിയുടെ പെനാൽറ്റികൾ പലയാവർത്തി കണ്ട് പഠിച്ചിരുന്നുവെന്ന് ഹാ​​ൾ​​ഡോ​​ർ​​സ​​ണ്‍ പറഞ്ഞു.

പെനാൽറ്റിയെടുക്കുന്ന സമയത്തെ മെസിയുടെ തന്ത്രങ്ങളും ഷോട്ടുതിർക്കുന്ന രീതികളുമെല്ലാം മനസിലാക്കിയതുകൊണ്ട് കാര്യങ്ങൾ എളുപ്പമായെന്നും ഇതിനു മുൻപത്തെ പെനാൽറ്റികൾ തടുക്കുന്നതിൽ തനിക്ക് പറ്റിയ പിഴവുകളും മനസിലാക്കിയിരുന്നുവെന്നും ഹാ​​ൾ​​ഡോ​​ർ​​സ​​ണ്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ മെസിയുടെ പെനാൽറ്റി തട്ടിയകറ്റാനായത് സ്വപ്നതുല്യമായ നേട്ടമാണെന്നും ഐസ്‌ലൻ‌ഡ് ഗോളി പറഞ്ഞു.