മലദ്വാരത്തില്‍ ഇരുമ്പു ദണ്ഡ് കുത്തിയിറക്കി; അഞ്ചുപേര്‍ ചേര്‍ന്ന് പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കി; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

അഞ്ചുപേര്‍ ചേര്‍ന്ന് പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കുകയും മലദ്വാരത്തില്‍ ഇരുമ്പു ദണ്ഡ് കുത്തിയിറക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ മോദിനഗറിലാണ് സംഭവം.

തകരാറിലായ ബൈക്ക് ശരിയാക്കുന്നതിന് വര്‍ക്ക് ഷോപ്പില്‍ ഏല്‍പ്പിച്ച് മടങ്ങുകയായിരുന്ന കുട്ടിയെയാണ് പീഡനത്തിനിരയാക്കിയത്. അഞ്ചു പേര്‍ ചേര്‍ന്ന് കുട്ടിയെ  കടയുടെ ഉള്ളിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോകുകയും പീഡിപ്പിക്കുകയുമായിരുന്നു.

അതിക്രമത്തെ എതിര്‍ക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത കുട്ടിയെ മര്‍ദ്ദിക്കുകയും മലദ്വാരത്തില്‍കൂടി ഇരുമ്പു ദണ്ഡ് കുത്തിയിറക്കുകയും ചെയ്തു.

അക്രമദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പോലീസ് വ്യക്തമാക്കി. കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന 1,600 രൂപ അക്രമികള്‍ തട്ടിയെടുത്തതായും പരാതിയുണ്ട്. പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി  കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News