മൂന്നുവയസുകാരിയെ തട്ടിക്കൊണ്ടു പോയതെന്ന സംശയത്തില്‍ മാതാപിതാക്കള്‍; ഒടുവില്‍ കണ്ടെത്താന്‍ സഹായമായി വളര്‍ത്തുന്ന നായ; സംഭവം ഇങ്ങനെ

കാണാതായ മൂന്നുവയസ്സുകാരിക്ക് മണിക്കൂറുകളോളം കാവല്‍നിന്ന വളര്‍ത്തുനായ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നു. അമേരിക്കയിലെ മൗസറിയാലാണ് സംഭവം. വീടിനുസമീപത്തെ ചെളിക്കുളത്തില്‍ കുടുങ്ങിപ്പോയ റെമി എന്ന മൂന്നുവയസ്സുകാരിയ്ക്കാണ് നായ കാവല്‍ നിന്നത്.

കുട്ടിയെ ആരോ തട്ടിക്കൊണ്ടുപൊയി എന്ന സംശയത്തിലായിരുന്നു മാതാപിതാക്കളും പൊലീസും. കുട്ടിയെ കണ്ടെത്താന്‍ ഹെലികോപ്റ്ററിലടക്കം പൊലീസ് തെരച്ചിലും നടത്തിയിരുന്നു. പന്ത്രണ്ട് മണിക്കൂറിലധികം കുട്ടിക്കായി വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ ക‍ഴിഞ്ഞിരുന്നില്ല.

ഇതിനിടെ വളര്‍ത്തുനായയുടെ കരച്ചില്‍ തെരച്ചില്‍ സംഘത്തിന്‍റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. പിന്നീട് ചെളിയില്‍ കുടുങ്ങിയ നിലയില്‍ കുട്ടിയേയും കണ്ടെത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി സുഖം പ്രാപിച്ചു വരുന്നതായി പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

കുട്ടിയെ രക്ഷിക്കുന്നതിന്‍റേയും കുട്ടിക്ക് കാവല്‍ നിന്ന ഫാറ്റ് ഹെത്തെന്ന എന്ന നായയുടേയും ചിത്രങ്ങൾ പൊലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News