കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് അത്യാധുനിക സംവിധാനങ്ങള്‍ അത്യാവശ്യം: മുഖ്യമന്ത്രി പിണറായി 

നീതി ആയോഗിന്‍റെ നാലാമത് ഗവേര്‍ണിംഗ് കൗണ്‍സില്‍ യോഗം ദില്ലിയില്‍ നടന്നു. കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു .  ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ എന്തൊക്കെ പുതിയ പദ്ധജതികള്‍ക്കാവും കേന്ദ്രം ഊന്നല്‍ നല്‍കുകയെന്ന് ആകാംഷയോടെയാണ് സംസ്ഥാനങ്ങള്‍ കാത്തിരിക്കുന്നത്.

അതേസയം ലെഫ്:ഗവര്‍ണരുടെ ഓഫീസില്‍ സമരത്തില്‍ തുടരുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ യോഗത്തില്‍ പങ്കെടുത്തില്ല. കെജ്രിവാളിന്‍റെ സമരം എത്രയും പെട്ടെന്ന് ഒത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ട് കേരളം ,കര്‍ണാടക, ആന്ദ്ര, ബംഗാള്‍ മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയെ കണ്ട് സംസാരിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ചേര്‍ന്ന നീതി ആയോഗ് വാര്‍ഷിക യോഗത്തില്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് ലെഫ് ഗവര്‍ണര്‍മാരും പങ്കെടുത്തു.

യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ,ജിഎസ്ടി സംസ്ഥാനത്തിന്‍റെ സാമ്പത്തിക ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ തടസ്സമാണെന്ന് കുറ്റപ്പെടുത്തി , നിപ വയറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് അത്യാധുനിക സംവിധാനങ്ങളുടെ ആവശ്യകതെയെക്കുറിച്ചും പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു.

കേരളത്തിന് എയിംസ് എന്ന ആവശ്യം യോഗത്തില്‍ പിണറായി വിജയന്‍ വീണ്ടും ഉന്നയിച്ചു. കേരളം ആര്‍ജ്ജിച്ച സാമൂഹിക സാംസ്കാരിക പുരോഗതിയെ കപറിച്ചും പിണറായി യോഗത്തില്‍ സംസാരിച്ചു. പദ്ധതി വിഹിതത്തില്‍ കേന്ദ്രം വരുത്തിയ മാറ്റങ്ങള്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നതെന്നും പിണറായി പറഞ്ഞു.

അടുത്ത മൂന്നു വര്‍സത്തിനുള്ളില്‍ കേന്ദ്ര സംസ്ഥാന പദ്ധതികലെ യോചിപ്പിച്ചു കൊണ്ട് കേരളത്തില്‍ 58 ലക്ഷം കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം യോഗത്തില്‍ പങ്കെടുക്കാതെ സമരത്തില്‍ തുടരുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ സമരം എത്രയും വേഗം ഒത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയനും ആന്ദ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയും പ്രധാനമന്ത്രിയെ കണ്ടു.

യോഗത്തില്‍ പങ്കെടുത്ത ആന്ദ്ര മുഖ്യന്ത്രി ചന്ദ്രബാബു നായിഡു സംസ്ഥാനത്തിന്‍റെ വിഭജനം , ആന്ദ്ര പ്രദേശിന്‍റെ പ്രത്യേക പദവി , പോളാവരം ജലസേചന പദ്ധതി നോട്ടു നിരോധനം ജിഎസ്ടി എന്നി പ്രശനങ്ങള്‍ ഉയര്‍ത്തിക്കാട്ടി സംസാരിച്ചു.

സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതി വിഹിതത്തിന് 2011ലെ സെന്‍സസ് അടിസ്ഥാനമാകുന്നത് പുരോഗമന സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തുമെന്ന ചന്ദ്ര ബാബുവിന്‍റെ പ്രസ്താവനയെ മമത ബാനര്‍ജി അനുകൂലിച്ചു. ആന്ദ്ര പ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കുന്ന അനുകൂല നിലപാട് സ്വീകരിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും അതേ ആ‍വശ്യം ഉന്നയിച്ചു രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here