നടി ആക്രമിക്കപ്പെട്ട കേസ്; ഹര്‍ജികളില്‍ വിധി ഇന്ന്; ദിലീപിന്‍റെ ഹര്‍ജിയും ഇന്ന് പരിഗണിക്കും

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ അനുബന്ധ ഹര്‍ജികളില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.

കേസിലെ മു‍ഴുവന്‍ രേഖകളും ലഭിക്കണമെന്ന ദിലീപിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും. പ്രതിസ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരുമായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ നല്‍കിയ ഹല്‍ജിയില്‍ കോടതി വാദം കേട്ടിരുന്നു.

ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് പള്‍സര്‍ സുനിയും ഹര്‍ജി നല്‍കിയിട്ടുണ്ട്. നടിയുടെ വൈദ്യപരിശോധനയുടെ പകര്‍പ്പിന് വേണ്ടി മറ്റ് പ്രതികളും ഹര്‍ജി നല്‍കിയിരുന്നു. വിവിധ ഹര്‍ജികളില്‍ വാദം കേട്ട ശേഷമാണ് കോടതി കേസ് ഇന്നത്തേക്ക് മാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here