വിവാദ പരാമര്‍ശം മന്‍സൂര്‍ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ സേലം അതിവേഗ പാതയ്ക്കെതിരെ തദ്ദേശവാസികള്‍ക്കൊപ്പം കര്‍ഷകരുടെ പ്രക്ഷോഭത്തിനെത്തിയ നടന്‍ മന്‍സൂര്‍ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.

എട്ടുവരിപ്പാത നിർമിച്ചാൽ എട്ടുപേരെ കൊന്ന് താൻ ജയിലിൽപ്പോകുമെന്ന വിവാദപരാമര്‍ശം  പേരിലാണ് അറസ്റ്റ്.

കേന്ദ്ര സർക്കാരിന്‍റെ ചെന്നൈ-സേലം അതിവേഗ പാതയ്ക്കെതിരേ പൂലവരി, നാഴിക്കൽപ്പട്ടി, കുപ്പന്നൂർ, അച്ചൻകുട്ടപ്പട്ടി ഗ്രാമങ്ങളിലെ കർഷകരാണ് സമരം നടത്തുന്നത്. ഇവിടെവെച്ചാണ് മന്‍സൂര്‍ ഖാന്‍ വിവാദപരാമര്‍ശം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here