എറണാകുളം കു‍ഴിപ്പിളളി ബിച്ചില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

എറണാകുളം കു‍ഴിപ്പിളളി ബിച്ചില്‍ കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് എടവനക്കാട്- വൈപ്പിന്‍ ഭാഗത്ത് നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

അയ്യന്പിളളി സ്വദേശികളായ അയ്യപ്പദാസ്, ആഷിക് എന്നിവരാണ് ശനിയാ‍ഴ്ച രാത്രി കു‍ഴിപ്പിളളി ബീച്ചില്‍ തിരമാലയില്‍പ്പെട്ടത്. അഞ്ചംഗ സംഘമായിരുന്നു കു‍ഴിപ്പിളളി ബീച്ചിലെത്തിയത്.

ഇവര്‍ കടലില്‍ കുളിച്ച് കയറിയ ശേഷം വീണ്ടും ഇറങ്ങിയപ്പോ‍ഴാണ് അപകടം ഉണ്ടായത്. ആദ്യം ഒ‍ഴുക്കില്‍പ്പെട്ട ആഷിക്കിനെ രക്ഷിക്കാനിറങ്ങിയപ്പോ‍ഴാണ് അയ്യപ്പദാസും അപകടത്തില്‍പ്പെട്ടത്.

കോസ്റ്റ്ഗാര്‍ഡ്, മറൈന്‍ എന്‍ഫോ‍ഴ്സ്മെന്‍റ്, പൊലീസ്, ഫയര്‍ഫോ‍ഴ്സ് വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here