വരാപ്പു‍ഴ കസ്റ്റഡി മരണം; മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

വരാപ്പുഴ : വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ പ്രതികളായ മൂന്ന് ആർ ടി എഫ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു . എറണാകുളം ജില്ലയിൽ പ്രവേശിക്കരുത് , രണ്ട് ആഴ്ചയിൽ ഒരിക്കൽ ഐ ജി ഓഫീസിലെത്തി ഒപ്പുവക്കണം എന്നിവയാണ് ഉപാധികൾ .

രണ്ടു ലക്ഷം രൂപയുടെയും തുല്യ തുകക്കുള്ള രണ്ട് പേരുടെ ജാമ്യത്തിലുമാണ് ഹൈക്കോടതി മൂന്ന് പേർക്കും ജാമ്യം അനുവദിച്ചത് . സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ആർ ടി എഫ് ഉദ്യോഗസ്ഥർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത് .

രണ്ട് മാസത്തോളമായി ആലുവ സബ് ജയിലിൽ റിമാന്റിലാണ് ഇവർ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News