ജെസ്നയുടെ തിരോധാനം; ഗോവയില്‍ പരിശോധന നടത്തി; അയൽ സംസ്‌ഥാനങ്ങളിൽ അന്വേഷണം സജീവമാക്കുന്നു

ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് അയൽ സംസ്‌ഥാനങ്ങളിൽ സജീവമാക്കുന്നു. കർണാടകയിലെയും തമിഴ്നാട്ടിലെയും പ്രധാന നഗരങ്ങളിൽ ആളുകൾ കൂടുതലായി കൂടുന്ന സ്ഥലങ്ങളിൽ ജസ്നയുടെ ചിത്രങ്ങൾ പതിച്ചു.

കൂടാതെ പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിൽ പോലീസ് ഗോവയിലും പരിശോധന നടത്തി.

അയൽ സംസ്ഥാനങ്ങളായ കർണാടകയിലെ ബാംഗളൂരുവിലും തമിഴ്നാട്ടിലെ ചെന്നൈയിലും ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിരവധി തവണയാണ് പൊലീസ് അന്വേഷണം നടത്തിയത്.

എന്നാൽ രണ്ട് സംസ്ഥാനങ്ങളിലെയും മറ്റ് പ്രധാന നഗരങ്ങളിലെ ബസ് സ്റ്റാന്റ്, റെയിൽവെ സ്റ്റേഷൻ തുടങ്ങി ആളുകൾ കൂടുന്ന സ്‌ഥലങ്ങളിലെല്ലാം സംസ്‌ഥാന സർക്കാർ പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്ന നോട്ടീസും ജെസ്നയുടെ ചിത്രവും പോലീസ് പതിച്ചു.

അതേസമയം പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിൽ പോലീസ് ഗോവയിലും പരിശോധന നടത്തിയിരുന്നു. 5 ലക്ഷം രൂപയാണ് സംസ്‌ഥാന സർക്കാർ ജെസ്നയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പുരസ്‌ക്കാരം പ്രഖ്യാപിച്ചിട്ടുള്ളത്.

ജെസ്നയെ കണ്ടെത്താം എന്ന പേരിൽ സ്‌ഥാപിച്ച പെട്ടികളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളും പോലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്.

5 ഡിവൈെസ്പിമാരും 5 സിഐ മാരും ഉൾപ്പടെയുള്ള വലിയ പോലീസ് നിരയാണ് ജെസ്നയുടെ തിരോധാനം അന്വേഷിക്കുന്നത്. 100 ദിവസത്തോളം ആയിരിക്കുന്നു ജെസ്നയെ കാണാതായിട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News