വാഹനം ഓടിക്കുമ്പോള്‍ ഇനി ഉറങ്ങുമെന്ന പേടിവേണ്ട; ഉറങ്ങാതിരിക്കാനുള്ള നൂതന സാങ്കേതിക വിദ്യയുമായി ഈ വിദ്യാര്‍ത്ഥികള്‍

വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍ ഉറങ്ങാതിരിക്കാനുള്ള നൂതന സാങ്കേതിക വിദ്യയുമായി ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ രംഗത്ത്. അടൂര്‍ ശ്രീനാരായണാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മെക്കാനിക്കല്‍ വിഭാഗത്തില്‍ പഠിക്കുന്ന ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ ആണ് വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍ ഉറങ്ങാതിരിക്കാനുള്ള അഡ്വാന്‍സ്ഡ് സേഫ്റ്റി സിസ്റ്റം ഫോര്‍ ഫോര്‍ വീലേഴ്സ എന്ന പേരില്‍ പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നത്.

കണ്ണില്‍ വയ്ക്കാവുന്ന വയര്‍ലെസ് ഐ ബ്ലിംഗ് സെന്‍സറിന്റെയും വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മുന്‍കൂട്ടി പ്രോഗ്രാം ചെയ്ത ഒരു മൈക്രോ കണ്ട്രോളര്‍ സര്‍ക്യുട്ട് ബോര്‍ഡിന്റെയും സഹായത്താല്‍ ആണ് ഇത്തരമൊരു സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്നത്.

ഡ്രൈവര്‍ ഉറങ്ങുമ്പോള്‍ ഉണ്ടാകുന്ന കണ്ണിന്റെ ചലനങ്ങളെ മനസ്സിലാക്കി സെന്‍സര്‍ പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് മൈക്രോ കണ്ട്രോളര്‍ സര്‍ക്ക്യൂട്ട് ബോര്‍ഡിലേക്ക് അയക്കുന്ന സന്ദേശങ്ങള്‍ക്ക് അനുശ്രിതമായി വാഹനത്തിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന അലാം മുഴങ്ങുകയും ചെയ്യും. എന്നിട്ടും ഡ്രൈവര്‍ ഉണരാത്ത പക്ഷം സീറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന വൈബ്രേറ്റര്‍ പ്രവര്‍ത്തിക്കും.

എന്നിട്ടും ഡ്രൈവര്‍ ഉണര്‍ന്നില്ലെങ്കില്‍ ഉടന്‍ ബ്രേക്കിങ്ങ് സാധ്യമാവുകയും വാഹനത്തിന്റെ മുന്‍പില്‍ ഘടിപ്പിച്ചിരിക്കുന്ന ഷോക്ക്/ഇംപാക്ട് അബ്‌സോര്‍ബിങ്ങ് ബംപര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. കൂടാതെ അപകട സാധ്യത മുന്‍കൂട്ടി കണ്ട് അപകടം സംഭവിച്ചാല്‍ ഉണ്ടാകാവുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഇംപാക്ട്/ഗൈറോ സെന്‍സറുകളുടെയും ജി പി എസ്,ജി എസ് എം യൂണിറ്റുകളുടെയും സഹായത്താല്‍ പോലീസ് സ്റ്റേഷനിലോ ബന്ധുക്കള്‍ക്കോ അപകടവിവരം എത്തിക്കാനുള്ള സൗകര്യം ഇതിലുണ്ട്.

കോളേജിലെ ഫൈനല്‍ ഇയര്‍ പ്രോജക്ടിന്റെ ഭാഗമായി വിദ്യാത്ഥികളായ നൗഫല്‍, അശ്വിന്‍, ഹരികൃഷ്ണന്‍, ഗോകുല്‍, അഖില്‍ എന്നിവരാണ് പ്രോജക്ട് ഗൈഡ് കൂടിയായ അസിസ്റ്റന്റ് പ്രൊഫസര്‍ സുജിത്തിന്റെ സഹായത്താല്‍ മൂന്നു മാസം സമയമെടുത്താണ് ഇത് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

കേരളാ പോലീസിന്റെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് രാത്രികാലങ്ങളില്‍ ഉണ്ടാകുന്ന റോഡപകടങ്ങളില്‍ ഭൂരിഭാഗവും വാഹനം ഓടിക്കുന്ന ആളിന്റെ ഉറക്കം മൂലം ഉണ്ടാവുന്നതാണെന്നും അത്തരം അപകടങ്ങളുടെ തോത് കുറയ്ക്കുവാനാണ് ഇത്തരമൊരു സാങ്കേതിക വിദ്യയുടെ ആവശ്യകതയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News