അമ്മയെ വെടിവെച്ചു പെണ്‍കുട്ടി; സംഭവം ഇങ്ങനെ

പശ്ചിമബംഗാളിലെ ഹൂഗ്ലിയില്‍ കളിത്തോക്കാണെന്നു കരുതി യഥാര്‍ഥ തോക്കുപയോഗിച്ച് കുട്ടി അമ്മയെ വെടിവെച്ചു.

അമ്മയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരംബാഗിലെ കക്കോലി ജാന എന്ന പെണ്‍കുട്ടിയാണ് കളിത്തോക്കാണെന്നു കരുതി അബദ്ധത്തില്‍ അമ്മയെ വെടിവെച്ചത്. വീടിനു പുറത്തുള്ള പൂന്തോട്ടത്തില്‍നിന്നാണ് കുട്ടിക്ക് തോക്ക് കിട്ടിയത്.

തിര നിറച്ച തോക്കുപയോഗിച്ച്കളിച്ചു കൊണ്ടിരുന്ന കുട്ടി അമ്മയുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തോക്ക് എങ്ങനെയാണ് വീടിനു സമീപത്ത് എത്തിയതെന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News