കര്‍ണാടക : ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തെ നായകളുടെ മരണത്തോടുപമിച്ച് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിഖ്. ഗൗരി ലങ്കേഷിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്നപ്പോഴും പ്രധാനമന്ത്രി പാലിക്കുന്ന മൗനത്തെകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പ്രമോദ് മുത്തലിഖിന്റെ മറുപടി.
കര്‍ണാടകത്തില്‍ ഒരു നായ ചത്തതിന് രാജ്യത്തിന്റെ പ്രധാനമന്ത്രി എന്തിന് പ്രതികരിക്കണമെന്നാണ് മുത്തലിഖ് ചോദിച്ചത്. ഒരു പൊതുചടങ്ങിനിടെയുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗൗരിലങ്കേഷിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന ശ്രീരാമസേന പ്രവര്‍ത്തകന്‍ കൂടിയായ പരശുറാം വാഗ്മറിനെ കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തത്.
കേസിലെ മുഖ്യപ്രതി പ്രവീണിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരശുറാമിനെ അറസ്റ്റ് ചെയ്തത്. പ്രവീണിനും പരശുറാമിനും പുറമെ ഹന്ദുയുവസേന സ്ഥാപകന്‍ കെ ടി നവീന്‍ കുമാര്‍, അമോല്‍ കാലെ, അമിത് ദേഗ്വേക്കര്‍, മനോഹര്‍ ഇവ്‌ഡെ എന്നിങ്ങനെ ആറു പ്രതികളെയാണ് അന്വേഷണ സംഘം ഇതുവരെ അറസ്റ്റ് ചെയ്തത്.
ഗൗരിലങ്കേഷിന് നേരെ വെടിയുതിര്‍ത്തുവെന്ന് സംശയിക്കുന്ന വാഗ്മര്‍ കര്‍ണാടകയിലെ ബീജാപ്പൂരില്‍ നിന്നുമാണ് അറസ്റ്റിലായത്.
Get real time update about this post categories directly on your device, subscribe now.