ബ്രസീലിന്  വേണ്ടി ടിവി രാജേഷ്; ആവേശ ലഹരിയിൽ കുളപ്പുറത്ത് മൺസൂൺ മഡ് ഫുട്ബോൾ

കണ്ണൂര്‍ : ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നെഞ്ചേറ്റിയാണ് കണ്ണൂർ കുളപ്പുറത്തെ അർജന്റീന ഫാൻസ് മൺസൂൺ മഡ് ഫുട്ബോൾ സംഘടിപ്പിച്ചത്.


മഴയത്ത് ചളി നിറഞ്ഞ വയലിലായിരുന്നു മൽസരം. വിവിധ രാജ്യങ്ങളുടെ ഫാൻസുകാർ മൽസരത്തിൽ പങ്കെടുത്തു. ബ്രസിലിന് വേണ്ടി ടി.വി. രാജേഷ് എം.എൽ.എ കളത്തിലിറങ്ങിയതോടെ ആവേശം ഇരട്ടിച്ചു.


നാട്ടുകാരൻ കൂടിയായ യുവനേതാവിനൊപ്പം കുളപ്പുറം നാടൊന്നാകെ ചളിയിലിറങ്ങി. ടി.വി. രാജേഷ് ചളിയിൽ ഫുഡ്ബോൾ കളിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

രതീഷ് കുളപ്പുറത്തിന്റെ നേതൃത്വത്തിലുള്ള അര്‍ജന്റീന ഫാന്‍സാണ് ലോകകപ്പ് ആവേശം നിറച്ച് മണ്‍സൂണ്‍ മഡ്ഫുഡ്‌ബോള്‍ സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News