തൊടുപുഴ നഗരസഭ ഭരണം എല്‍ഡിഎഫിന്; ചെയര്‍പേഴ്‌സണായി മിനി മധു

ഇടുക്കി: തൊടുപുഴ നഗരസഭ ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു.

ചെയര്‍പേഴ്‌സണായി എല്‍ഡിഎഫിലെ മിനി മധു തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് ധാരണപ്രകാരം സഫിയ ജബ്ബാര്‍ രാജി വച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

ആദ്യഘട്ടത്തില്‍ എല്‍ഡിഎഫിലെ മിനി മധുവിന് 13, യുഡിഎഫിലെ ജെസ്സി ആന്റണിയ്ക്ക് 14, ബിജെപിയിലെ ബിന്ദു പത്മകുമാറിന് 8 വോട്ടുകള്‍ ലഭിച്ചു.

രണ്ടാം ഘട്ടത്തില്‍ നടന്ന വോട്ടെടുപ്പില്‍ വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍നായരുടെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് മിനി മധുവിനും ജെസ്സി ആന്റണിക്കും 13 വോട്ടുകള്‍ വീതം ലഭിച്ചു.

ബിജെപി അംഗങ്ങള്‍ വോട്ടുകള്‍ അസാധുവാക്കി. ഇതേത്തുടര്‍ന്ന് നറുക്കെടുപ്പിലാണ് മിനി മധുവിനെ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തത്. നഗരസഭയിലെ 25ാം വാര്‍ഡ് കൗണ്‍സിലറാണ് മിനി മധു. ഒളമറ്റം കണ്ണുവീട്ടില്‍ കുടുംബാംഗമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News