കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ അനുബന്ധ ഹര്‍ജികളില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത് ഈ മാസം 27 ലേക്ക് മാറ്റി.
കേസിൽ അഭിഭാഷകരായ പ്രദീഷ് ചാക്കോയും രാജു ജോസഫും നൽകിയ വിടുതൽ ഹർജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ മാസം 27 ന് വിധി പറയാനായി മാറ്റി.
രേഖകൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയും അന്ന് പരിഗണിയ്ക്കും. എന്നാൽ ഏതൊക്കെ രേഖകൾ വേണമെന്ന് രേഖാമൂലം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹർജിയും 27 ന് പരിഗണിക്കും. അതിനിടെ അഭിഭാഷകനായ ബിഎ ആളൂർ പൾസർ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞതായി അറിയിച്ച് അപേക്ഷ നൽകി.
സുനിയെ ദിലീപ് സ്വാധീനിക്കുന്നുവെന്നാരോപിച്ചാണ് വക്കാലത്ത് ഒഴിഞ്ഞത്. പുതിയ അഭിഭാഷകന് വേണ്ടി പൾസർ സുനിയും അപേക്ഷ നൽകി
Get real time update about this post categories directly on your device, subscribe now.