സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ആംആദ്മി; കേജരിവാളിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ ദില്ലി മുഖ്യമന്ത്രി നടത്തുന്ന കുത്തിയിരിപ്പ് സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ആംആദ്മി പാര്‍ട്ടി. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പത്ത് ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് വീണ്ടും മാര്‍ച്ച് നടത്തുമെന്നും ആംആദ്മി നേതാക്കളറിയിച്ചു.

ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ ദില്ലി മുഖ്യമന്ത്രി നടത്തുന്ന കുത്തിയിരിപ്പ് സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആശുപത്രിയില്‍ പ്രവേശിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇപ്പോഴും സമരം തുടരുകയാണ്.

അതേസമയം, ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരം നടത്തുന്ന അരവിന്ദ് കേജരിവാളിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചു.

ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ ധര്‍ണ നടത്താന്‍ ആരാണ് അനുവാദം തന്നതെന്നും ധര്‍ണ നടത്തുന്നതിനു മുമ്പ് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുവാദം തേടിയിരുന്നോ എന്ന് ഹൈക്കോടതി ചോദിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ ദില്ലി സര്‍ക്കാരിനോട് വിശദീകരണം നല്‍കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. എന്നാല്‍ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.

നാളെ മുതല്‍ സമര കാരണം വീടുവീടാന്തരം കയറി ജനങ്ങളില്‍ അറിയിക്കുമെന്നും പത്ത് ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് വീണ്ടും മാര്‍ച്ച് നടത്തുമെന്നും ആംആദ്മി നേതാക്കളറിയിച്ചു.

ജനാധിപത്യത്തെ കശാപ്പ് ചെയ്യൂമ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നത് അത്യന്തം അപകടകരമാണെന്നും. ഇത് രാജ്യത്തെ തന്നെ കറുത്ത അധ്യായമായി തുടരുമെന്നും ആംആദ്മി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News