കൈരളി ടിവി എന്‍ആര്‍കെ അവാര്‍ഡ് മന്ത്രി തോമസ് ഐസക് വിതരണം ചെയ്തു

മുംബൈ ലീല ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ധനമന്ത്രി തോമസ് തോമസ് ഐസക് വിതരണം ചെയ്തു.

മുന്‍ മന്ത്രി പി കെ ശ്രീമതി, കൈരളി ടി വി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, ചലച്ചിത്ര താരം മധു, എല്‍ ഐ സി മാനേജിങ് ഡയറക്ടര്‍ ബി വേണുഗോപാല്‍ കൂടാതെ വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിനിധികളായ കെ കെ നമ്പ്യാര്‍, ഗോകുല്‍ദാസ്, എം കെ നവാസ് എന്നിവര്‍ വേദി പങ്കിട്ടു.

മുംബൈ വേള്‍ഡ് മലയാളി കൗണ്‍സിലുമായി ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങില്‍ മികച്ച ബിസിനസ് വ്യക്തിത്വങ്ങള്‍ക്കുള്ള ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്, യുവ സംരംഭകര്‍ക്കുള്ള യംഗ് ഓണ്‍ട്രപ്രെണര്‍ അവാര്‍ഡ്, വനിതാ സംരംഭകരെ ആദരിക്കുന്ന വിമെന്‍ ഓണ്‍ട്രപ്രണര്‍ അവാര്‍ഡ്, എന്നിങ്ങനെ ഏഴു പുരസ്‌കാരങ്ങളാണ് ഇതര സംസ്ഥാന മലയാളികള്‍ക്കായി നല്‍കിയത്.

ഡോ. എ വി അനൂപ്, അമൃത നായര്‍, ബേനസീര്‍ അബ്ദുല്‍ നാസര്‍, ഗണേഷ് കുമാര്‍, ഗോകുലം ഗോപാലന്‍, പി കെ നമ്പ്യാര്‍, ബൈജു രവീന്ദ്രന്‍ എന്നിവരാണ് പുരസ്‌കാരങ്ങള്‍ ഏറ്റു വാങ്ങിയ വ്യവസായികള്‍.

കേരളത്തിന് പുറത്തുള്ള വ്യവസായ സംരംഭകര്‍ക്കായി സംഘടിപ്പിച്ച ചടങ്ങിനെ ആവേശത്തോടെയാണ് വ്യവസായ സമൂഹം സ്വീകരിച്ചത്.

ജനകീയ നാമനിര്‍ദ്ദേശങ്ങളിലൂടെയാണ് അവാര്‍ഡുകള്‍ തിരഞ്ഞെടുത്തത്. ജ്യോതി ലബോറട്ടറിസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എംപി രാമചന്ദ്രന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

LIC മാനേജിങ് ഡയറക്ടര്‍ ബി വേണുഗോപാല്‍, വേള്‍ഡ് മലയാളി കൗണ്‍സിലില്‍ നിന്നും ചെയര്‍മാന്‍ ഗോകുല്‍ ദാസ്, പ്രസിഡന്റ് കെ കെ നമ്പ്യാര്‍, സെക്രട്ടറി എം കെ നവാസ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here