കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കുന്ന നിലപാടല്ല എല്‍എഡിഎഫ് സര്‍ക്കാരിന്‍റേതെന്ന് കാനം രാജേന്ദ്രന്‍

പൊലിസിന്റെ ഭാഗത്ത് നിന്ന് തെറ്റുണ്ടായാല്‍ അതിനെ സംരക്ഷിക്കാത്ത സർക്കാരാണ് LDF സർക്കാരെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

ഇതിന് മുൻപും ലോക്കപ്പ് മരണങ്ങൾ ഉണ്ടായിട്ടും എത് സർക്കാരാണ് നടപടി എടുത്തിട്ടുള്ളത്.
ഇപ്പോൾ പൊലിസിനെതിരെ നടപടിയെടുക്കുന്നതും എടുത്തിട്ടുള്ളതും ഈ സർക്കാരാണ്.

ക്യാമ്പ് ഫോളോവേഴ്സിനെ അടിമപണിയിൽ നിന്ന് തിരിച്ച് വിളിക്കണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. 2009ന് ശേഷം മാറി മാറി വന്ന സർക്കാരുകളും പൊലീസ് മേധാവികളും ദാസ്യപ്പണി ഒഴിവാക്കാൻ തയ്യറായില്ല.

ക്യമ്പ് ഫോളോവേഴ് ദുരിതം അനുഭവിക്കുന്നവരാണ്. ക്യാമ്പ് ഫോളോവേഴ്സ് നിയമനം പിഎസ് സി വഴിയാക്കണം. ഇത് സംബന്ധിച്ച് കഴിഞ്ഞ LDF സർക്കാർ ഇറക്കിയ നോട്ടിഫികേഷൻ നടപ്പാക്കണമെന്നും കാനം രാജേന്ദ്രൻ കോട്ടയത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News