വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലിയിലെ പുതിയ ഗാനം പുറത്തിറങ്ങി. ദൂരെ വാനില്‍ ചായും സൂര്യന്‍ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. വാസന്ത് കാറ്റൂറിന്റെ വരികള്‍ക്ക് വിശ്വജിത്തിന്റെ സംഗീതത്തില്‍ വിശ്വജിത്ത് തന്നെയാണ് ഗാനാലാപനം.
പെരുന്നാള്‍ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പ്രമുഖ തെലുങ്ക് സംവിധായകന്‍ ഗോവിന്ദ് വരാഹ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി.
പ്രണയത്തിനൊപ്പം കുടുംബ ബന്ധങ്ങളുടെ അടുപ്പവും അകല്‍ച്ചയുമാണ് ചിത്രത്തിന്റെ പ്രമേയം.
ജി.വി.ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജി.രാജു ബാബുവാണ് നിര്‍മ്മാണം.
രാഹുല്‍ മാധവ്, ശ്രവ്യ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തില്‍ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. അനില്‍ പനച്ചൂരാനാണ് ഗാനരചന. വിശ്വജിത്താണ് സംഗീതം.
ജയറാമിനെ നായകനാക്കി രാജസേനന്‍ ഒരുക്കിയ മേലേപറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തിലെ ജഗതി ശ്രീകുമാറിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗാണ് വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി.
Get real time update about this post categories directly on your device, subscribe now.