മഴക്കെടുതി: വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം; മരണപ്പെട്ടവരുടെ കുടുംബത്തിന് 4 ലക്ഷം; തീരുമാനം പ്രത്യേക മന്ത്രിസഭാ യോഗത്തിന്റേത്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കും. പ്രത്യേക മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

വീട് നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷവും ഭൂമി നഷ്ടമായവര്‍ക്ക് 6 ലക്ഷവും ഉള്‍പ്പെടുന്നതാണ് നഷ്ടപരിഹാരം. മരണപ്പെട്ടവരുടെ കുടുംബത്തിന് 4 ലക്ഷം രൂപയാണ് നല്‍കുന്നത്.

വീട് ഭാഗീകമായി തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം ജില്ലാ കളക്ടര്‍മാരാകും തീരുമാനിക്കുക.

ചികിത്സാ ചിലവ് സംബന്ധിച്ചുള്ള കാര്യവും നിലവിലെ മാനദണ്ഡമനുസരിച്ച് ജില്ലാ കളക്ടര്‍ തീരുമാനിക്കും.

കോഴിക്കോട് കട്ടിപ്പാറയില്‍ വീടും സ്ഥലവും പൂര്‍ണമായും ഉരുള്‍പ്പൊട്ടലില്‍ ഒലിച്ചു പോയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel