നടി ആക്രമിക്കപ്പെട്ട കേസ്; വനിതാ ജഡ്ജി വാദം കേള്‍ക്കണമെന്ന ആവശ്യം കോടതി തള്ളി; പ്രത്യേക കോടതിയും അനുവദിക്കില്ല

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നടിയുടെ ഹര്‍ജി തള്ളിയത്. വാദം കേള്‍ക്കാന്‍ പ്രത്യേക കോടതി അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, കേസിലെ അനുബന്ധ ഹര്‍ജികളില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത് ഈ മാസം 27ലേക്ക് മാറ്റി.

രേഖകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയും കോടതി അന്ന് പരിഗണിയ്ക്കും. എന്നാല്‍ ഏതൊക്കെ രേഖകള്‍ വേണമെന്ന് രേഖാമൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇതിനിടെ അഭിഭാഷകനായ ബിഎ ആളൂര്‍ പള്‍സര്‍ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞതായി അറിയിച്ച് അപേക്ഷ നല്‍കി. സുനിയെ ദിലീപ് സ്വാധീനിക്കുന്നുവെന്നാരോപിച്ചാണ് വക്കാലത്ത് ഒഴിഞ്ഞത്. പുതിയ അഭിഭാഷകന് വേണ്ടി പള്‍സര്‍ സുനിയും അപേക്ഷ നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here