പ്രമുഖ അവതാരക തേജസ്വിനി ആത്മഹത്യ ചെയ്തനിലയില്‍; ഭര്‍ത്താവിനെതിരെ ആരോപണങ്ങള്‍

വിജയവാഡ: പ്രമുഖ ടെലിവിഷന്‍ അവതാരകയായ തേജസ്വിനിയെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി.

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ എടുപ്പുഗള്ളുവിലെ വീട്ടിലാണ് തേജസ്വിനിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് തേജസ്വിനി ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ആരോപണം.

വിജയവാഡയിലെ ഒരു സ്വകാര്യ ചാനലിലെ അവതാരകയായിരുന്ന തേജസ്വിനി. ഇതേ ചാനലിലെ ജീവനക്കാരനായിരുന്ന പവന്‍ കുമാറിനെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ അഞ്ച് വര്‍ഷം മുമ്പാണ് തേജസ്വിനി വിവാഹം ചെയ്തത്. എന്നാല്‍ അടുത്തിടെ ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി.

സംഭവത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് സംശയകരമായ മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here