ജെസ്നയുടെ തിരോധാനം; പോലീസിന്റെ അന്വേഷണം പെട്ടിയിൽനിന്നു ലഭിച്ച സുപ്രധാനമായ വിവരത്തിന്റെ പിന്നാലെ

ജെസ്നയുടെ തിരോധാനം പോലീസിന്റെ അന്വേഷണം പെട്ടിയിൽ നിന്നും ലഭിച്ച സുപ്രധാനമായ വിവരത്തിന്റെ പിന്നാലെ. ജെസ്നയെ കണ്ടെത്താം എന്ന പേരിൽ പോലീസ് സ്‌ഥാപിച്ച പെട്ടിയിൽ നിന്നും ലഭിച്ചത് അമ്പതോളം വിവരങ്ങൾ ആണെന്നും ജെസ്നയെ ഉടൻ കണ്ടെതനാകുമെന്നും വിശ്വസിക്കുന്നതായി പോലീസ് വ്യക്തമാക്കി.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 12 പെട്ടികളാണ് ജെസ്നയെ കണ്ടെത്താം എന്ന പേരിൽ പോലീസ് സ്‌ഥാപിച്ചിരുന്നത്. ഈ പെട്ടികളിൽ നിന്നുമായി 5 ദിവസം കൊണ്ട് അമ്പതോളം വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്.

ഇതിൽ 4 വിവരങ്ങൾ സുപ്രധാനമാണെന്നും പോലീസ് ഈ വിവരങ്ങൾ അന്വേഷിച്ചു തുടങ്ങിയെന്നും ജില്ലാ പോലീസ് മേധാവി ടി നാരായണൻ വ്യക്തമാക്കി. ജെസ്നയുടെ നാട്ടുകാരിൽ ചിലർ നൽകിയ വിവരമാണ് പൊലീസിന് വളരെ പ്രധാനപ്പെട്ടതായി തോന്നിയതെന്നാണ് വിവരം.

4 ടീമുകൾ ആണ് ഈ സുപ്രധാന വിവരങ്ങളുടെ പിന്നാലെ നീങ്ങിയത്. നിലവിൽ 10 ടീമുകളായി തിരിഞ്ഞാണ് പോലീസ് ജെസ്ന കേസ് അന്വേഷിക്കുന്നത്. അതോടൊപ്പം തന്നെ അന്യ സംസ്‌ഥാനങ്ങളിലെ അന്വേഷണം ഊർജിതമാക്കിയത്തിന്റെ ഭാഗമായി ജെസ്‌നയുടെ ചിത്രമുള്ള പുതിയ പോസ്റ്ററുകൾ വിവിധ നഗരങ്ങളിൽ പോലീസ് പതിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News