മാറ്റത്തിന്‍റെ ക്വീൻ ഓഫ്‌ ദ്വയ; സൗന്ദര്യ മത്സരം കൊച്ചിയിൽ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

ട്രാൻസ്ജെൻഡർ കൂട്ടായ്മയായ ദ്വയയുടെ ക്വീൻ ഓഫ്‌ ദ്വയ രണ്ടായിരത്തി പതിനെട്ട്‌ സൗന്ദര്യ മത്സരം കൊച്ചിയിൽ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ദ്വയയുടെ തന്നെ പതിനാറു മോഡലുകളാണു സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തത്‌. സിനിമാ രംഗത്തേയും സാമൂഹിക രംഗത്തേയും നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

കേരളത്തിലെ ട്രാൻസ്ജെൻഡർ സംഘടനയായ ദ്വയ 2017ലാണു ക്വീൻ ഓഫ്‌ ദ്വയ സൗന്ദര്യ മത്സരം ആദ്യമായി നടത്തിയത്‌. മിസ്‌ കേരള മിസ്‌ ഇന്ത്യ മിസ്‌ ഇന്റർ നാഷണൽ എന്നീ വിഭാഗങ്ങളിലായി 16 മോഡലുകളാണു ഷോയിൽ പങ്കെടുത്തത്‌.

നടൻ മമ്മൂട്ടി ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു. ട്രാൻസ്ജെൻഡേഴ്സിനു കേരള സമൂഹം നൽകുന്ന പരിഗണനയാണു ഏറ്റവും മഹത്തായ സംസ്കാരമെന്ന് ചടങ്ങ്‌ ഉദ്ഘാടനം ചെയ്ത്‌ അദ്ദേഹം പറഞ്ഞു.

സിനിമാ താരങ്ങളായ ജയസൂര്യ, അംബിക, സംവിധായകൻ രജ്ഞിത്ത്‌ ശങ്കർ, കൈരളി ടി.വി. മാർക്കറ്റിംഗ്‌ വിഭാഗം മേധാവി പ്രതാപ്‌ ചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ദമ്പതിമാരായ സൂര്യ, ഇഷാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ദ്വയ കൂട്ടായ്മയിലെ അംഗങ്ങളുടെ കലാ പ്രകടനങ്ങളും ട്രാൻസ്ജെൻഡേഴ്സ്‌ ബ്യൂട്ടി അക്കാദമിയുടെ പ്രഖ്യാപനവും ചടങ്ങിൽ വെച്ച്‌ നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News