കൊച്ചി മെട്രോയില്‍ ഇന്ന് സൗജന്യയാത്ര

കൊച്ചി മെട്രോയില്‍ ഇന്ന് പൊതുജനങ്ങള്‍ക്ക് സൗജന്യയാത്ര നടത്താം. ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കൊച്ചിമെട്രോയുടെ സമ്മാനം.

കഴിഞ്ഞ ജൂണ്‍ 17നാണ് കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതെങ്കിലും പൊതുജനങ്ങള്‍ക്ക് സമ്മാനിച്ചത് 19നായിരുന്നു.

17ന് വിപുലമായ പരിപാടികളോടെയാണ് കൊച്ചി മെട്രോ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. ഇന്ന് രാവിലെ മുതല്‍ രാത്രി വരെയുളള എല്ലാ സര്‍വ്വീസുകളും ഫ്രീ റൈഡ് ഡേ ആയിരിക്കുമെന്ന് എംഡി മുഹമ്മദ് ഹനീഷ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here