തുഴയെറിഞ്ഞ് പോലീസ്; നെഹ്രുട്രോഫി വളളംകളിക്കുള്ള പരിശീലനത്തില്‍ പൊലീസ് ടീം

നെഹ്രുട്രോഫിക്കായുള്ള  പരിശീലനത്തിലാണ് ഇപ്പോൾ കേരള പോലീസ് ടീം. ഇതിനായി കരുവാറ്റയിൽ കഠിന പരീലനത്തിലാണ് ടീമംഗങ്ങൾ. ഇതാദ്യമായാണ്‌ കേരള പൊലീസ് മത്സരവള്ളംകളിയിൽ പങ്കെടുക്കുന്നത്.

ഫുട് ബോളിലും, വോളിബോളിലും അടക്കം തങ്ങളുടെ ശക്തി തെളിയിച്ച കേരള പോലീസ് ഇത്തവണ വള്ളംകളിയിലും പോലീസ് ടീമിന്റെ ശക്തി തെളിയിക്കാനുള്ള പരിശീലനത്തിലാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 140 പേരാണ് ഇത്തവണ മത്സരിക്കാൻ ഇറങ്ങുന്നത്.

മുൻവർഷങ്ങളിൽ നേവിയുടെയും, സർവ്വിസസ്സിന്റെയും ടീമുകൾ മത്സര രംഗത്ത് സജീവമായിരുന്നു ഇതാദ്യമായാണ് കേരള പോലീസ്സ് മത്സരങ്ങൾക്കായ് തുഴയേന്തുന്നത്.

നിരവധി തവണ ടീമുകളെ വള്ളംകളികൾക്കായ് പരിശീലിപ്പിച്ചിട്ടുള്ള പോലിസ് സേനയിലെ തന്ന സുനിലാണ് ടീമിന്റെ പരിശീലകൻ. ആഭ്യന്തര വകുപ്പിന്റെയും,

ഡിജിപിയുടേയും പൂർണ്ണ പിന്തുണയാണ് ടീമിനുള്ളതെന്ന് ജില്ലാ പോലീസ് മേധാവി പറയുന്നു. നെഹ്രുട്രോഫിയടക്കമുള്ള മത്സരങ്ങൾക്കായ് പരിശീലിക്കുകയാണ് കേരള പോലീസ് ടീം. ദേശീയ തലത്തിൽ തന്നെ കേരള പോലീസിന്  ഏറെ അഭിമാനിക്കാൻ വക നൽകുന്നതാണ് ഈ തുഴച്ചിൽ മത്സരങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News