കോ‍ഴിക്കോട് യുവാവ് ആള്‍മാറാട്ടം നടത്തി പ്ലസ്ടു സേ പരീക്ഷയ്ക്കെത്തി; ഒടുവില്‍ പിടിയില്‍; പിടിയിലായത് ഇങ്ങനെ

പയ്യോളി: ആള്‍മാറാട്ടം നടത്തി, പരീക്ഷയെ‍ഴുതാന്‍ ശ്രമിച്ച വിദ്യാര്‍ഥി പിടിയിലായി. കോ‍ഴിക്കോട് കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയാണ് പൊലീസിന്‍റെ പിടിയിലായത്.

മണിയൂർ ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രമായി തിങ്കളാഴ്ച നടന്ന പ്ലസ്ടു സോഷ്യോളജി സേ പരീക്ഷയിലാണ് ആൾമാറാട്ടം നടത്താനുള്ള ശ്രമം നടന്നത്.

പരീക്ഷ നടത്തിപ്പിന് എത്തിയ ഇവിജിലേറ്റർ, ഹാൾ ടിക്കറ്റിലെ റജിസ്​റ്റർ നമ്പറും ഉത്തരക്കടലാസിലെ രജിസ്​റ്റർ നമ്പറും തമ്മിൽ വ്യത്യാസം കണ്ടെത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആള്‍മാറാട്ടം പുറത്തായത്.

യഥാര്‍ത്ഥ വിദ്യാര്‍ഥിക്ക് പകരമെത്തിയ യുവാവ് ഹാൾ ടിക്കറ്റിലെ നമ്പറിന് പകരം ക‍ഴിഞ്ഞ വര്‍ഷത്തെ സ്വന്തം ഹോള്‍ട്ടിക്കറ്റ് രജിസ്റ്റര്‍ നമ്പര്‍ എ‍ഴുതിപ്പോകുകയായിരുന്നു.

സുഹൃത്തി​​ന്‍റെ പടത്തിന്​ പകരം സ്വന്തം പടം ഒട്ടിച്ചാണ് ഇയാൾ പരീക്ഷ എഴുതാനെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. പിടിയിലായയാൾ പ്ലസ് ടു പരീക്ഷ നേരത്തേ പാസായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News