എലികളുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; കരണ്ടത് 12 ലക്ഷം

കുറച്ചു ദിവസമായി ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. എലി കരണ്ട നോട്ടുകളുടെ കൂമ്പാരവുമായി ഒരു എടിഎമ്മിന്‍റെ ചിത്രം.  ഈ ചിത്രത്തിന് പിന്നിലെന്തെങ്കിലും സത്യമുണ്ടോ എന്നായിരുന്നു ഇതുവരെയുള്ള അന്വേഷണം.

എന്നാല്‍ സംഗതി സത്യമാണ് ? ഒന്നും രണ്ടുമല്ല 12 ലക്ഷത്തിലേറെ രൂപയുടെ നോട്ടുകളാണ് ഇത്തരത്തില്‍ എലികള്‍ കരണ്ടുനശിപ്പിച്ചത്. അസമിലെ ടിന്‍സുകിയ ജില്ലയിലാണ് സംഭവം.

എസ്ബിഎെയുടെ എടിഎമ്മിലായിരുന്നു എലികളുടെ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’. മെയ് 19ന് സ്വകാര്യ സെക്യൂരിറ്റി ഏജന്‍സി 29.48ലക്ഷം രൂപ എടിഎമ്മില്‍ നിറച്ചിരുന്നു. മെയ് 20ന് എടിഎം മെഷീന്‍ തകരാറിലായി.

പിന്നീട് ജൂണ്‍ 11നാണ് വീണ്ടും പണം നിറയ്ക്കുന്ന എജന്‍സി മെഷീന്‍ തുറക്കുന്നത്. അപ്പോഴേക്കും 12.38ലക്ഷം രൂപയുടെ നോട്ടുകള്‍ വെറും കടലാസുപോലെ എലികള്‍ കരണ്ടുനശിപ്പിച്ചു. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് എലികള്‍ നശിപ്പിച്ചത്.

17 ലക്ഷത്തോളം രൂപയുടെ നോട്ടുകള്‍ കേടുകൂടാതെ തിരിച്ചുകിട്ടിയെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് അധികൃതരുടെ നീക്കം.

മെയ് 20ന് കേടായ മെഷീന്‍റെ തകരാര്‍ പരിഹരിക്കാന്‍ ജൂണ്‍ 11 വരെ സമയം എടുത്തത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. കേസില്‍ എഫ്.െഎ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News