കാറില്‍ കുപ്പിവെള്ളം കരുതുന്നവര്‍ സൂക്ഷിക്കുക. നമ്മളെല്ലാം കാറില്‍ കുപ്പിവെള്ളം കരുതുന്നവരാണ്. എന്നാല്‍ എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ ഈ കുപ്പിവെള്ളം നിങ്ങളുടെ അന്തകനാകുമെന്ന് ? ലണ്ടനില്‍ ഉണ്ടായ ഒരു സംഭവം കേട്ടോളൂ.
ലണ്ടനിലെ സസെക്സിലാണ് സംഭവം. വാഹനമോടിക്കുന്നതിനിടെയാണ് ബ്രേക്ക് കിട്ടുന്നില്ലെന്ന് ആ യുവതി തിരിച്ചറിയുന്നത്. നോക്കിയപ്പോള്‍ കാറില്‍ കിടന്ന വെള്ളക്കുപ്പി ബ്രേക്ക് പെഡലിനടിയില്‍ കുടുങ്ങിക്കിടക്കുന്നു.
ഇതാണ് കാറിന്‍റെ ബ്രേക്ക് പോകാന്‍ ഇടയാക്കിയത്. അമിതവേഗതയില്‍ ആയിരുന്ന വാഹനം അപകടത്തില്‍ പെടാന്‍ പോകുന്നെന്ന് തിരിച്ചറിഞ്ഞ യുവതി മനസാന്നിധ്യം കൈവിടാതെ പ്രവര്‍ത്തിച്ചത് മൂലം വഴിമാറിയത് വന്‍ദുരന്തമാണ്.
റോഡരികില്‍ ഉണ്ടായിരുന്ന പെട്രോള്‍ പമ്പിലേയ്ക്ക് വാഹനം കയറ്റിയ യുവതി അവിടെയുണ്ടായിരുന്ന ഇരുമ്പ് പോസ്റ്റില്‍ വണ്ടിയിടിച്ച് നിര്‍ത്തി. ഇടിയുടെ ആഘാതത്തില്‍ വാഹനം തലകീഴായി മറിയുകയായിരുന്നു.
എന്നാല്‍ വലിയ പരുക്കില്ലാതെ യുവതി രക്ഷപ്പെട്ടു. അപകടത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ബ്രേക്ക് പോയതിന്റെ കാരണമറിഞ്ഞ് പൊലീസും ഞെട്ടിയത്. ബ്രേക്ക് പോയതാണ് അപകടകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാല്‍ വിശദമായ അന്വേഷണത്തിലാണ് ബ്രേക്ക് പെഡലിന് താഴെ നിന്ന് ചളുങ്ങിയ നിലയില്‍ വെള്ളക്കുപ്പി കണ്ടെത്തിയത്.
അപകടത്തില്‍ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
അശ്രദ്ധമായ രീതിയില്‍ സൂക്ഷിച്ച വെള്ളക്കുപ്പി കാരണം യുവതി നേരിട്ടത് വന്‍ അപകടമാണെന്ന് പൊലീസ് പുറത്ത് വിട്ട ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. അപ്പോ ജാഗ്രതൈ.
Get real time update about this post categories directly on your device, subscribe now.