ജംഷഡ്പൂര്‍ വിട്ടു; കോപ്പലാശാന്‍ ഇനി ബ്ലാസ്റ്റേ‍ഴ്സിന്‍റെ ബദ്ധവെെരികള്‍ക്കൊപ്പം

ബ്ലാസ്റ്റേ‍ഴ്സിന്‍റെ മുന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ ജംഷഡ്പൂര്‍ വിട്ടു. ഇനി അറ്റ്ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ   പരിശീലകൻ. ബ്ലാസ്റ്റേ‍ഴ്സ് ആരാധകര്‍ക്ക്  കോപ്പലാശാനായിരുന്നു സ്റ്റീവ് കോപ്പല്‍.

ക‍ഴിഞ്ഞ സീസണിലാണ്,ബ്ലാസ്റ്റേ‍ഴ്സ് വിട്ട് ജംഷഡ്പൂര്‍ എഫ് സിയുടെ പരിശീലന സ്ഥാനം സ്റ്റീവ് കോപ്പല്‍ ഏറ്റെടുത്തത്.

ഐഎസ്എല്ലില്‍ രണ്ടു തവണ ചാമ്പ്യന്‍മാരായ അറ്റ്ലറ്റിക്കോ  ഡി കൊല്‍ക്കത്ത ക‍ഴിഞ്ഞ സീസണില്‍ പരിതാപകരമായ അവസ്ഥയില്‍ ഒമ്പതാംസ്ഥാനത്തായിരുന്നു .

ഐഎസ്എല്ലില്‍ ബ്ലാസ്റ്റേ‍ഴ്സിനൊപ്പമായിരുന്നു കോപ്പലിന്‍രെ തുടക്കം . പിന്നീട് ആ പ്രാവശ്യം ബ്ലാസ്റ്റേ‍ഴ്സ് ഫെെനലിലെത്തി. എന്നാല്‍  അന്ന് എടികെയോട് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here