പിറന്നാള്‍ നിറവില്‍ കൊച്ചി മെട്രോ; സൗജന്യയാത്ര പ്രയോജനപ്പെടുത്തി പൊതുജനങ്ങള്‍

പിറന്നാളിന്‍റെ നിറവില്‍ കൊച്ചി മെട്രോ ഒരുക്കുന്ന സൗജന്യയാത്ര പ്രയോജനപ്പെടുത്തി പൊതുജനങ്ങള്‍. രാവിലെ മുതല്‍ വലിയ തിരക്കാണ് സ്റ്റേഷനുകളില്‍ അനുഭവപ്പെടുന്നത്. ഒരു ലക്ഷം പേരെങ്കിലും സൗജന്യയാത്ര പ്രയോജനപ്പെടുത്തുമെന്നാണ് മെട്രോ അധികൃതരുടെ പ്രതീക്ഷ.

കേരളത്തിന്‍റെ അഭിമാനമായ കൊച്ചി മെട്രോ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്പോള്‍ ആ മധുരം പൊതുജനങ്ങളുമായി പങ്കിടാന്‍ വേണ്ടി സൗജന്യയാത്ര ഒരുക്കിയത്. മെട്രോയുടെ പിറന്നാള്‍ സമ്മാനത്തെ ആവേശത്തോടെയാണ് യാത്രക്കാര്‍ പ്രയോജനപ്പെടുത്തുന്നതും.

ഒരു ലക്ഷത്തിലധികം പേരെങ്കിലും സൗജന്യയാത്ര പ്രയോജനപ്പെടുത്തുമെന്നാണ് കരുതുന്നത്. പരമാവധി ആളുകള്‍ക്ക് മെട്രോ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.

തിരക്ക് കണക്കിലെടുത്ത് എല്ലാ സ്റ്റേഷനുകളിലും കൂടുതല്‍ പൊലീസിനെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക‍ഴിഞ്ഞ ജൂണ്‍ 17നാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതെങ്കിലും പൊജുതനങ്ങള്‍ക്ക് സര്‍വ്വീസ് ആരംഭിച്ചത് 19നായിരുന്നു. രാത്രി 10 മണിവരെ മെട്രോ സര്‍വ്വീസ് ഉണ്ടാകും.
ന്യൂസ് ബ്യൂറോ കൊച്ചി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News