ജമ്മു : കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രാജ്യാതിര്‍ത്തികളില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ 400 ശതമാനം വര്‍ദ്ധന.
ഇന്ത്യന്‍ പോസ്റ്റുകളിലേക്കും അതിര്‍ത്തി ഗ്രാമങ്ങളിലേക്കുള്ള വെടിവയ്പ്പും, ജവാന്‍മാര്‍ക്ക് നേരെയുള്ള വെടിവയ്പ്പുമായി 480 തവണയാണ് കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
പതിനൊന്ന് ബിഎസ്എഫ് ജവാന്‍മാരാണ് ഈ അക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. തൊട്ട്മുന്നിലെ വര്‍ഷം 111 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള മെയ് 29 ലെ ധാരണകളോട് അനുകൂലമായ പ്രതികരണങ്ങള്‍ ഉണ്ടാവുമ്പോഴും കഴിഞ്ഞ വര്‍ഷം ദിവസത്തില്‍ മൂന്ന് തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതെന്ന് ബിഎസ്എഫ് ജവാന്‍ പറഞ്ഞു.
ഇസ്താംബൂളില്‍ ഒരു ഗവണ്‍മെന്റ് ഇല്ലാത്തതാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിലെ ഈ ഭീമമായ വര്‍ദ്ധനയ്ക്ക് കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
രാജ്യാതിര്‍ത്തികളിലും ലൈന്‍ഓഫ് കണ്‍ട്രോളിലും ഉണ്ടാവുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളില്‍ പാക്കിസ്ഥാന്‍ റേഞ്ചര്‍മാര്‍ക്ക് ഉത്തരവാദിത്വമില്ലെന്നതും പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
Get real time update about this post categories directly on your device, subscribe now.