മെഹ്ബൂബ മുഫ്തി രാജിവെച്ചു; ജമ്മുകാശ്മീര്‍ രാഷ്ട്രപതി ഭരണത്തിലേക്ക്; കാശ്മീരില്‍ സമാധാനം പുലരാന്‍ ഉരുക്ക് മുഷ്ടിയല്ല പ്രയോഗിക്കേണ്ടതെന്ന് മെഹ്ബൂബ

ശ്രീനഗര്‍: ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചു.

പിഡിപിയുമായുള്ള സഖ്യത്തില്‍ നിന്നും പിന്‍മാറുന്നതായി ബിജെപി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് മെഹ്ബൂബയുടെ രാജി. ഇതോടെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങി.

റംസാന്‍ മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നോമ്പുകാലം കഴിഞ്ഞതിന് തൊട്ടുപിന്നാലെ പിന്‍വലിച്ച നടപടി ഇരുപാര്‍ട്ടികള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.

കത്വ സംഭവവും സഖ്യങ്ങള്‍ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിന് തുടക്കമിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി സഖ്യത്തില്‍ നിന്നും പിന്‍മാറിയത്.

2014ലാണ് ജമ്മു കാശ്മീരില്‍ പിഡിപി-ബിജെപി സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

രാജിക്ക് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മെഹ്ബൂബ മുഫ്തി രംഗത്തെത്തി.

കാശ്മീരില്‍ സമാധാനം പുലരാന്‍ ഉരുക്ക് മുഷ്ടിയല്ല പ്രയോഗിക്കേണ്ടതെന്നും റംസാന്‍ മാസത്തില്‍ വെടിനിറുത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ താഴ്‌വരയില്‍ സമാധാനം മടങ്ങിയെത്തിയിരുന്നെന്നും മെഹ്ബൂബ പറഞ്ഞു.

മോദിയെ വിശ്വസിച്ചാണ് സഖ്യത്തിന് തയ്യാറായത്. സഖ്യമുണ്ടാക്കിയത് കാശ്മീരില്‍ സ്ഥിതി മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയോടെയായിരുന്നെന്നും എന്നാല്‍ അത് അവര്‍ തല്ലിക്കെടുത്തിയെന്നും മെഹ്ബൂബ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News