വിഐപി സുരക്ഷ വിലയിരുത്താന്‍ ഉളള ഉന്നതതലയോഗം വരുന്ന തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് ചേരും. ഡിജിപി, എഡിജിപി ഇന്‍റലിജന്‍സ് എന്നീവര്‍ പങ്കെടുക്കുന്ന യോഗംവിളിച്ച് ചേര്‍ത്തിരിക്കുന്നത് ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസാണ്.
ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും ഒപ്പം അനധികൃത ജോലി ചെയ്യുന്നവര്‍ക്ക് പിടുത്തം വീണേക്കും. സുരക്ഷ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് നേതാക്കള്‍ നല്‍കിയ പരാതിയും യോഗം അവലോകനം ചെയ്യും
സംസ്ഥാനത്തെ വിഐപി ക്യാറ്റഗറിയിലുളള മുതിര്‍ന്ന നേതാക്കളുടെ സുരക്ഷ വിലയിരുത്തുന്നതിനായുളള ഉന്നതതലയോഗമാണ് തിരുവനന്തപുരത്ത് ചേരാന്‍ പോകുന്നത്.
ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഡിജിപി ലോക്നാഥ് ബെഹറ, ഇന്‍റലിജന്‍സ് മേധാവി ടി.കെ വിനോദ് കുമാര്‍, ഇന്‍റലിലന്‍സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ഐ .ബി സന്ധ്യ എന്നീവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
വിവിധ ക്യാറ്റഗറികളിലായി തരം തിരിച്ചിരിക്കുന്ന നേതാക്കളുടെ സുരക്ഷ വിലയിരുത്തുന്നതിനാണ് യോഗം ചേരുന്നതെങ്കിലും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പോലീസുകാരെ അനധികൃതമായി പേഴ്സണ്ല്‍ സെക്യൂരിറ്റിമാരായി കൂടെ നിര്‍ത്തുന്നുവെന്ന പരാതി യോഗം പരിഗണയ്ക്ക് വരും.
ഒപ്പം തങ്ങളുടെ പേഴ്സണല്‍ സെക്യൂരിറ്റി ഒാഫീസറന്‍മാരെ പിന്‍വലിച്ചതിനെതിരെ കെ.വി തോമസ് അടക്കമുളളവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയും യോഗം പരിഗണിക്കും.
അനുവദനീയമായതിനും കൂടുതല്‍ അളവില്‍ പോലീസുകാരെ ചില IPS ഉദ്യോഗസ്ഥര്‍ വീട്ടിലും, ഒാഫീസിലും ഒാര്‍ഡര്‍ലി ഡ്യൂട്ടികള്‍ക്കായി നിയോഗിച്ചു എന്ന ആക്ഷേപത്തെ തുടര്‍ന്ന് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് രഹസ്യമായി വിവരശേഖരണം നടത്തിയിരുന്നു.
ഉന്നത നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് തയ്യാറാക്കിയ പട്ടിക യോഗം പരിഗണിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. മാവോയിസ്റ്റ് സ്വാധീന മേഖല ഉള്‍പെടുന്ന അഞ്ച് ജില്ലകള്‍ കേരളത്തിലായതിനാല്‍ അവലോകന യോഗത്തിന് പ്രധാനം ഏറെയുണ്ട്.
മതതീവ്രവാദ സംഘടനകളുടെ സ്ളീപ്പിംഗ് സെല്ലുകള്‍ പ്രവര്‍ത്തനം വിലയിരുത്തുക എന്നതും യോഗത്തിന്‍റെ പ്രധാന അജണ്ടകളാണ്.
ഭവാനി, കബനി, നാടുകാണി എന്നീ ദളങ്ങള്‍ക്ക് പിന്നാലെ വരാഹിണി എന്ന പേരില്‍ മറ്റെരു ദളം അടുത്തിടെ മാവോയിസ്റ്റുകള്‍ രൂപീകരിച്ചിരുന്നു.
നിലമ്പൂരിലെ വെടിവെപ്പിന്‍റെ പശ്ചാത്തലത്തില്‍ ഏത് നിമിഷവും പ്രത്യാക്രമണം പ്രതീക്ഷിക്കണമെന്നാണ് ഇന്‍റലിജലന്‍സ് നിലപാട്.
അതിനാല്‍ തന്നെ മുഖ്യമന്ത്രി, ഗവര്‍ണര്‍, ഹൈക്കോടതി ജഡ്ജിമാര്‍, കേരളത്തില്‍ നിന്നുളള ഉയര്‍ന്ന നേതാക്കള്‍ എന്നീവരുടെ സുരക്ഷയും യോഗം വിലയിരുത്തും.
രാഷ്ട്രീയ ആക്രമണത്തിന് സാധ്യതയേറെയുളള മലബാര്‍ മേഖലയില്‍ ചില നേതാക്കള്‍ക്ക് കൂടി സുരക്ഷാ ഒരുക്കുന്നതിന് പോലീസ് ഉദ്യേശിക്കുന്നുണ്ട്.
എന്നാല്‍ നിരവധി പോലീസുകാര്‍ പാസ്പോര്‍ട്ട്, അദര്‍ ഡ്യൂട്ടി എന്നീ ഒാമന പേരുകളില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം അനധികൃതജോലി ചെയ്യുന്നത് പോലീസിന്‍റെ അംഗസംഖ്യ കുറച്ചിട്ടുണ്ട്. ഇവരെ മടക്കി വിളിക്കാന്‍ നിര്‍ദ്ദേശം യോഗത്തിലുണ്ടായേക്കും
Get real time update about this post categories directly on your device, subscribe now.