പൊലീസിൽ അനധികൃതമായി ജോലി ചെയ്തിരുന്നവരുടെ പട്ടിക നേരത്തെ തയ്യാറാക്കിയിരുന്നു; പൊലീസിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ ആഞ്ഞടിച്ച് തച്ചങ്കരി

പൊലീസിൽ അനധികൃതമായി ജോലി ചെയ്തിരുന്നവരുടെ പട്ടിക നേരത്തെ തയ്യാറാക്കിയിരുന്നതായി തച്ചങ്കരി. 3200 പരം ആളുകളാണ് അനധികൃതമായി ജോലി ചെയ്തിരുന്നതെന്നതെന്നും തച്ചങ്കരി.

സർവ്വീസിൽ നിന്നും വിരമിക്കുന്ന വർക്കായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നടത്തിയ യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസിലെ അനഭിലഷണീയമായ പ്രവണതകൾക്കെതിരെ ആഞ്ഞടിച്ചു കൊണ്ടാണ് ഡിജിപി ടോമിൻ തച്ചങ്കരി രംഗത്തെത്തിയത്. താൻ പോലീസിൽ ഉണ്ടായിരുന്ന ഘട്ടത്തിൽ ഇത്തരത്തിൽ കൃത്രിമമായി ജോലിചെയ്യുന്നവരുടെ പട്ടിക തയ്യാറാക്കിയിരുന്നതായി ടോമിൻ തച്ചങ്കരി വെളിപ്പെടുത്തി.

പോലീസിൽ മാറ്റം അനിവാര്യമാണെന്നും എന്നാൽ ഒറ്റപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസിനെ ആകെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും തച്ചങ്കരി ഓർമിപ്പിച്ചു

അടുത്ത കാലത്ത് ചർച്ച ചയത് വിഷയങ്ങൾ പോലീസ് സേനയിലെ വലിയ മാറ്റത്തിനുള്ള തുടക്കമാണ് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം കഴിഞ്ഞ 18 വർഷമായി ജോലി നോക്കുന്ന കെ വിജയൻ നായർക്ക് ചടങ്ങിൽവച്ച് യാത്രയപ്പ് നൽകി. പോലീസ് അസോസിയേഷൻ സംസ്ഥാന നേതാവായ ദീർഘകാലം ജോലി നോക്കിയ വി ഷാജി പി എ പാർത്ഥൻ എന്നിവർക്കും യാത്രയപ്പ് നൽകി.

പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗമാണ് മുതിർന്ന ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News